ഒരു രൂപയ്ക്ക് ഭക്ഷണം; സൂപ്പറാണ് ഈ ഭക്ഷണശാല
ഇക്കാലത്ത് ഒരു രൂപയ്ക്ക് എന്തു കിട്ടാനാണ് എന്നു ചോദിച്ചാല്‍ വയറു നിറച്ച് ഭക്ഷണം കിട്ടും എന്നു പറയാം. ഡല്‍ഹി നഗരത്തിലെ ശ്യാം രസോയി എന്ന ഭക്ഷണശാലയെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നതും അവിടെ നിന്നും ഒരു രൂപയ്ക്ക് ലഭിക്കുന്ന ഭക്ഷണം തന്നെയാണ്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം. ഈ സമയത്ത് ഇവിടെയെത്തിയാല്‍ ഭക്ഷണം കഴിക്കാം അതും ഒരു രൂപയ്ക്ക്.
രണ്ട് മാസങ്ങളേ ആയുള്ള ശ്യാം രസോയി എന്ന ഭക്ഷണ ശാല പ്രവര്‍ത്തനം ആരംഭിച്ചിട്ട്. എന്നാല്‍ നിരവധിപ്പേരാണ് ഇവിടെ ഓരോ ദിവസവും ഭക്ഷണം കഴിക്കാനെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് പ്രതിദിനം ആയിരത്തിലധികം പേര് എത്താറുണ്ട്. പര്വിന് കുമാര്‍ ഗോയാല്‍ എന്നയാളാണ് ഈ ഭക്ഷമശാല നടത്തുന്നത്. ഭക്ഷണശാലയില്‍ നിന്നും അടുത്തുള്ള സ്ഥലങ്ങളിലേക്ക് ഓര്‍ഡറുകള്‍ അനുസരിച്ചും ഭക്ഷണം എത്തിച്ചു നല്‍കും. അതും ഒരു രൂപയ്ക്ക് തന്നെ.
പലരുടേയും സഹായങ്ങള്‍ കൊണ്ടാണ് ഈ ഹോട്ടല്‍ നടന്നുപോകുന്നത്. ചിലര്‍ പണമായി സംഭാവന നല്‍കും. മറ്റു ചിലരാകട്ടെ ഗോതമ്പ്, പച്ചക്കറികള്‍ തുടങ്ങി ഭക്ഷണം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങളും എത്തിച്ചു നല്കുന്നു. റേഷന്‍ പേലും ഈ ഭക്ഷണശാലയിലേക്ക് സംഭാവന നല്‍കിയവരുമുണ്ട്.
ആറ് ജോലിക്കാരുമുണ്ട് ഭക്ഷണശാലയില്‍. 300 രൂപ മുതല്‍ 400 രൂപ വരെയാണ് അവരുടെ ശമ്പളം. വില്പന കൂടുന്നതിന് അനുസരിച്ച് ശമ്പളത്തിലും വര്‍ധനവ് വരുത്തുന്നു. അതേസമയം സമീപ പ്രദേശത്തെ കോളജ് വിദ്യാര്‍ത്ഥികളും ഇടയ്ക്ക് ഭക്ഷണശാലയില്‍ സഹായത്തിനായി എത്താറുണ്ട്.
Story highlights: Restaurant in Delhi is Offering food at Rs 1