പിന്നണി ഗായകനും നടനുമായ സീറോ ബാബു അന്തരിച്ചു
നിരവധി സിനിമകളിലും നാടകങ്ങളിലും പിന്നണി ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ച സീറോ ബാബു അന്തരിച്ചു. കെ ജെ മുഹമ്മദ് ബാബു എന്നാണ് മുഴുവൻ പേര്. എൺപതുവയസായിരുന്നു. പാട്ടിനെ പുറമെ നടനായും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാർധക്യ സഹജ രോഗങ്ങളെത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഖബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. പാട്ടിലൂടെയാണ് അദ്ദേഹത്തിന് സീറോ ബാബു എന്ന പേര് വീണത്. പി ജെ ആന്റണി ഒരുക്കിയ ദൈവവും മനുഷ്യനും എന്ന നാടകത്തിൽ ആലപിച്ച ഗാനത്തിൽ നിന്നുമാണ് സീറോ ബാബു എന്ന പേര് ലഭിക്കുന്നത്. സിനിമയിലെത്തിയിട്ടും അദ്ദേഹം സീറോ ബാബു എന്ന് തന്നെയാണ് അറിയപ്പെട്ടത്.
Read More: അർജുനും സംയുക്തയ്ക്കുമൊപ്പം ഷൈൻ ടോം ചാക്കോയും; ‘വൂൾഫ്’ ചിത്രീകരണം ആരംഭിച്ചു
കുടുംബിനി എന്ന സിനിമയ്ക്കു വേണ്ടി പാടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായത്. ഇത്തിക്കരപക്കി, വിസ, കുറുക്കന്റെ കല്യാണം തുടങ്ങി അറുപതോളം ചിത്രങ്ങൾക്കായി അദ്ദേഹം ആലപിച്ചിട്ടുണ്ട്. 2005ല് കേരള സംഗീത നാടക അക്കാദമി അംഗീകാരവും ലഭിച്ചിട്ടുണ്ട്.
Story highlights- singer zero babu no more