ഒരേ ചിത്രത്തിന് രണ്ടു റീമേക്ക്; ഒടിടി റിലീസിന് ഒരുങ്ങി ‘വർമ്മ’
വിജയ് ദേവരകോണ്ട നായകനായി വമ്പൻ വിജയം നേടിയ ചിത്രമാണ് അർജുൻ റെഡ്ഢി. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് തെലുങ്കിൽ നിന്നും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ കബീർ സിംഗ് എന്ന പേരിൽ ഷാഹിദ് കപൂർ നായകനായ ചിത്രത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലാണ് റിലീസിന് എത്തിയത്. ഇപ്പോഴിതാ, വർമ്മ എന്ന പേരിൽ മറ്റൊരു റീമേക്കും എത്തുകയാണ്. ഒടിടി റീലിസിനാണ് വർമ്മ തയ്യാറെടുക്കുന്നത്.
ഒടിടി റിലീസായി സിംപ്ലി സൗത്ത് വഴി ഒക്ടോബര്‍ ആറിന് ചിത്രം പ്രീമിയര്‍ ചെയ്യുകയാണ്. ഒരേ നായകനെ വെച്ച് രണ്ടു റീമേക്കുകൾ ഒരേ ഭാഷയിൽ ഒരുങ്ങുന്നത് ആദ്യമാണ്. ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമായ വർമ്മ ആദ്യം സംവിധാനം ചെയ്തത് ബാല ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കൾക്ക് അതൃപ്തിതോന്നിയതിനെ തുടർന്ന് ധ്രുവ് വിക്രമിനെ മാത്രം നിലനിർത്തി ബാക്കി താരങ്ങളെയെല്ലാം മാറ്റുകയായിരുന്നു. ‘വര്‍മ്മ’യുടെ കോ ഡയറക്ടര്‍ ഗിരിസായയാണ് പുതിയ താരങ്ങളെ അണിനിരത്തി ആദിത്യ വർമ്മ എന്ന ചിത്രം ഒരുക്കിയത്.
Read More: കുട്ടിക്കാലത്ത് അക്ഷര ആലപിച്ച ദേശാഭിമാന ഗാനം ഗാന്ധിജയന്തി ദിനത്തിൽ പങ്കുവെച്ച് കമൽഹാസൻ
2019 നവംബര്‍ 22നാണ് ആദിത്യവര്‍മ്മ റിലീസായത്. ഒരുവർഷത്തിനു ശേഷം വർമ്മ ഓൺലൈനായി റിലീസ് ചെയ്യുമ്പോൾ സിനിമാ പ്രേക്ഷകരും ആകാംക്ഷയിലാണ്. ശ്രിയാ ശര്‍മ്മയാണ് ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’യില്‍ നായികയായെത്തുന്നത്.
Story highlights- varmaa movie world premiere