ഇനി തകർക്കാൻ പോകുന്നത് സ്ട്രീമിംഗ് റെക്കോർഡുകൾ; ആർആർആർ ഒടിടിയിലേക്ക്

May 12, 2022

ഇന്ത്യൻ സിനിമയിൽ ഇപ്പോൾ മാറ്റങ്ങളുടെ കാലമാണ്. ദക്ഷിണേന്ത്യൻ സിനിമകൾ രാജ്യം മുഴുവൻ വലിയ നേട്ടം കൈവരിക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്. ബാഹുബലി എന്ന ചിത്രമാണ് ഈ മാറ്റത്തിന് തുടക്കമിട്ട സിനിമകളിലൊന്ന്.

അത് കൊണ്ട് തന്നെ ഐതിഹാസിക വിജയം നേടിയ ബാഹുബലി എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സംവിധായകനായ രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.

കൊവിഡ് കാരണം പല തവണ റീലീസ് മാറ്റി വച്ച ചിത്രം ഒടുവിൽ മാർച്ച് 25 നാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററിലെത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് ആദ്യ ദിനം നേടിയത്. ആർആർ ആറിന്റെ വിവിധ പതിപ്പുകൾ 250 കോടിയോളം രൂപയാണ് ആദ്യ ദിനം നേടിയത്. 1000 കോടി ക്ലബ്ബിൽ വളരെ വേഗത്തിൽ എത്തിയ ചിത്രം ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്.

Read More: കമൽ ഹാസൻ-ഫഹദ് ഫാസിൽ ചിത്രം വിക്രത്തിൽ അതിഥി താരമായി സൂര്യ എത്തുന്നുവെന്ന് റിപ്പോർട്ട്; വൈറലായി താരത്തിന്റെ ലൊക്കേഷൻ വിഡിയോ

ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. ആർആർആർ ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ 5 വിലാണ് ചിത്രം ഓൺലൈനായി റിലീസ് ചെയ്യുന്നത്. മെയ് 20 നാണ് ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകൾ സീ 5 വിൽ റിലീസ് ചെയ്യുന്നത്.

Story Highlights: RRR ott release