പുത്തൻ അവതാരത്തിൽ വിജയ് സേതുപതി- ‘കുല സാമി’യ്ക്കായി തിരക്കഥയും സംഭാഷണവും രചിച്ച് പ്രിയതാരം
തമിഴ് സിനിമാലോകത്തിന് പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി സിനിമകളിൽ മുഖം കാണിച്ച വിജയ് സേതുപതി, കഴിവും പരിശ്രമവുംകൊണ്ടാണ് മുൻനിരയിലേക്ക് ഉയർന്നുവന്നത്. ഇപ്പോഴിതാ, കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. നായകന് പുറമെ വില്ലനായും അതിഥി വേഷത്തിലുമൊക്കെ അഭിനയിക്കാൻ തയ്യാറാണെന്നതാണ് വിജയ് സേതുപതിയുടെ പ്രത്യേകത.
അഭിനയത്തിൽ മാത്രമല്ല, ഗായകനായും സംഭാഷണങ്ങൾ രചിച്ചും വിജയ് സേതുപതി ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടു ചിത്രങ്ങൾക്ക് സംഭാഷണം രചിച്ച വിജയ് ‘കുല സാമി’ എന്ന ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുകയാണ്. നടൻ വിമൽ നായകനാകുന്ന കുല സാമി സംവിധാനം ചെയ്യുന്നത് ശരവണൻശക്തിയാണ്. ഒക്ടോബർ 16ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് നടൻ വിമൽ. സണ്ടക്കാരി, കൃഷ്ണ രാശി, ലക്കി, മഞ്ഞൾ കുടൈ, തുടിക്കരങ്കൾ എന്നീ ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. സണ്ടക്കാരിയിൽ ശ്രിയ ശരണാണ് വിമലിന്റെ നായിക.
വിജയ് നായകനായി എത്തുന്ന ചിത്രങ്ങളും അണിയറയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. കപെ രണസിംഗമാണ് അടുത്തിടെ റിലീസ് ച്യ്ത വിജയ് സേതുപതി ചിത്രം. ഓൺലൈൻ റിലീസ് ചെയ്ത ചിത്രം ശ്രദ്ധ നേടിയിരുന്നു. അതേസമയം, വില്ലൻ വേഷങ്ങളിലാണ് വിജയ് സേതുപതി തിളങ്ങുന്നത്.
Read More: ‘എന്റെ ആദ്യ നായികാവേഷത്തിന് രണ്ടു വയസ്’- ജോസഫ് ഓർമ്മകൾ പങ്കുവെച്ച് മാധുരി
രജനികാന്തിന്റെ പേട്ടയിലും മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനത്തിലും വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തിയിരുന്നു. അല്ലു അർജുന്റെ വില്ലനാകാൻ കൂടി തയാറെടുക്കുകയാണ് വിജയ് സേതുപതി. അല്ലു അർജുന്റെ ഇരുപതാമത്തെ ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്. വിജയ് നായകനാകുന്ന മാസ്റ്ററിലും വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്.
Story highlights- vijay sethupathy as script witer and dialogue writer in kula saamy