ക്രിക്കറ്റ് ജീവിതത്തില്‍ അപൂര്‍വ നേട്ടം കൊയ്ത് വിരാട് കോലി

October 6, 2020
Virat Kohli becoming first Indian to reach huge t20 milestone

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗാലറികളില്‍ ആളൊഴിഞ്ഞെങ്കിലും കായികാവേശം അലതല്ലുകയാണ്. ഐപിഎല്‍ പതിമൂന്നാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. ഐപിഎല്‍ പതിമൂന്നാം സീസണിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏറ്റുമുട്ടിയപ്പോള്‍ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വിരാട് കോലി.

ട്വന്റി 20 കരിയറില്‍ 9000 റണ്‍സെന്ന അപൂര്‍വ്വ നേട്ടമാണ് താരം സ്വന്തം പേരിലാക്കിയത്. അന്താരാഷ്ട്ര ടി ട്വന്റിയില്‍ 9000 റണ്‍സെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും വിരാട് കോലിയാണ്. 270 ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്നുമായി 8990 റണ്‍സുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കോലി കളത്തിലിറങ്ങയത്. മത്സരത്തില്‍ 43 റണ്‍സും താരം നേടി. ഇതോടെ ട്വന്റി 20 യില്‍ 9033 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള കൈമുതല്‍.

അതേസമയം ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ കോലിപ്പടയ്ക്ക് വിജയം നേടാന്‍ സാധിച്ചില്ല. ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 196 റണ്‍സ് അടിച്ചെടുത്തു. 197 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയെങ്കിലും വിജയിക്കാനായില്ല കോലിപ്പടയ്ക്ക്. 59 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

Story highlights: Virat Kohli becoming first Indian to reach huge t20 milestone