‘ജോണി ജോണി, യെസ് പപ്പാ..’; നഴ്‌സറി ഗാനം പാടി മക്കൾക്കൊപ്പം യാഷ്- ക്യൂട്ട് വീഡിയോ പങ്കുവെച്ച് രാധിക

October 12, 2020

സ്വർണ ഖനികളുടെ കഥപറഞ്ഞ കെജിഎഫിൽ കണ്ട പരുക്കനായ റോക്കി ഭായിയിൽ നിന്നും വളരെ വ്യത്യസ്തനാണ് ജീവിതത്തിൽ യാഷ്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന യാഷ് ഭാര്യ രാധികയ്ക്കും മക്കൾക്കും ഒപ്പം സമയം കണ്ടെത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കെജിഎഫ്; ചാപ്റ്റർ 2 ചിത്രീകരണം പുനഃരാരംഭിച്ചെങ്കിലും ഇടവേളകളിൽ വീട്ടിലേക്ക് മടങ്ങിയെത്താറുണ്ട് താരം. കുടുംബസമേതം ലോക്ക് ഡൗൺ കാലത്ത് ഫാം ഹൗസിലേക്ക് താരം താമസം മാറിയിരുന്നു.

ഇപ്പോഴിതാ, മകനെ നഴ്‌സറി പാട്ടുകൾ പഠിപ്പിക്കുന്ന യാഷിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടിയും ഭാര്യയുമായ രാധിക പണ്ഡിറ്റ്. ‘ജോണി ജോണി, യെസ് പപ്പാ..’‌ എന്ന് യാഷ് പാടുമ്പോൾ അവസാന വരികൾക്കായി കാത്തിരിക്കുകയാണ് മകൻ യഥർവ്. വളരെ ക്യൂട്ട് ആയ വീഡിയോ ആരാധകരും ഏറ്റെടുത്തു. മറ്റൊരു വീഡിയോയിൽ മകൾ ഐറയും അച്ഛനും സഹോദരനുമൊപ്പം പാടുന്നുണ്ട്.

സമൂഹമാധ്യമങ്ങളുടെ പ്രിയതാരങ്ങളാണ് യാഷിന്റെയും രാധികയുടെയും മക്കളായ യഥർവും ഐറയും. അതേസമയം, ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് യാഷ്. പുതിയ ഷെഡ്യൂളിനായി ടീം മംഗളൂരുവിൽ എത്തിയിരുന്നു.

https://www.instagram.com/p/CGJxEFogdLc/?utm_source=ig_web_copy_link

ആദ്യ ഭാഗത്തെ അപേക്ഷിച്ച് കെജിഎഫ്; ചാപ്റ്റർ 2ന് ഒട്ടേറെ ആരാധകരാണുള്ളത്. കാരണം വിവിധ ഭാഷകളിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, പ്രകാശ് രാജ് എന്നിങ്ങനെ നീളുന്നു താരങ്ങളുടെ പട്ടിക. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം അത് സാധിക്കാതെ പോകുകയായിരുന്നു.

അതേസമയം, കെജിഎഫ്; ചാപ്റ്റർ 2 ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒക്ടോബർ എട്ടിന് അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ച് ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 

Read More: ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ഇഷ്ടം കണ്ടെത്തി ആൻ ശീതൾ; ഡ്രോൺ വീഡിയോഗ്രാഫറായി താരം

നവംബർ അവസാനത്തോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. യാഷിനു പുറമേ, കെജിഎഫ്;ചാപ്റ്റർ 2ൽ ശ്രീനിധി ഷെട്ടിയും വേഷമിടുന്നു. ഒന്നാം ഭാഗത്തിലും ശ്രീനിധി ആയിരുന്നു നായിക. സ്വർണ ഖനിയുടെ അവകാശിയെ കൊല്ലാൻ നിയോഗിക്കപ്പെട്ട റോക്കിയുടെ കഥയാണ് യാഷും ശ്രീനിധി ഷെട്ടിയും താരങ്ങളാകുന്ന കെജിഎഫ് 2 പങ്കുവയ്ക്കുന്നത്.

Story highlights- yash singing nursery rhymes