‘ഇതാണ് എന്റെ മികച്ച തെറാപ്പിസ്റ്റ്’- ചിത്രം പങ്കുവെച്ച് ഭാവന

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീണൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത് നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ തെറാപ്പിസ്റ്റുകളെ പരിചയപ്പെടുത്തുകയാണ് നടി.
തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികൾക്കൊപ്പമുള്ള ചിത്രമാണ് ഭാവന പങ്കുവച്ചത്. ‘മികച്ച തെറാപ്പിസ്റ്റിന് രോമങ്ങളും നാല് കാലുകളുമുണ്ട്’ എന്നാണ് ഭാവന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഭാവനയുടെ വിശേഷങ്ങൾ കാത്തിരിക്കുന്ന ആരാധകർ പുതിയ ചിത്രത്തിനും നിരവധി കമന്റുകളാണ് നൽകിയത്.
ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭജറംഗിയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ഭാവനയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ് ‘ഇൻസ്പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.
Read More: സീരിയല്‍ താരം ആതിര മാധവ് വിവാഹിതയായി: വീഡിയോ
2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
Story highlights- bhavana new photo