തെലുങ്ക് താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു
നടൻ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണിന് ശേഷം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ചിരഞ്ജീവി തന്നെയാണ് അസുഖബാധിതനായ വിവരം പങ്കുവെച്ചത്.
പത്രക്കുറിപ്പിലൂടെയാണ് രോഗവിവരം താരം പങ്കുവെച്ചത്. ‘ആചാര്യ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോട്ടോകോൾ പ്രകാരം ഒരു പരിശോധന നടത്തി. നിർഭാഗ്യവശാൽ പോസിറ്റീവ് ആണ്. ഞാൻ ഇപ്പോൾ വീട്ടിൽ തന്നെ രോഗലക്ഷണത്തോടെ ക്വാറന്റീനിൽ കഴിയുകയാണ്. കഴിഞ്ഞ 5 ദിവസങ്ങളിൽ എന്നെ കണ്ടുമുട്ടിയ എല്ലാവരോടും കൊവിഡ് ടെസ്റ്റുകൾക്ക് വിധേയരാകാൻ അഭ്യർത്ഥിക്കുന്നു. രോഗമുക്തിയെക്കുറിച്ച് ഉടൻ അറിയിക്കാം.’ – ചിരഞ്ജീവി പറയുന്നു.
Read More: ‘ഓം ശാന്തി ഓം’ സിനിമയുടെ പതിമൂന്നാം വാർഷികം; ട്വിറ്ററിൽ ശാന്തിപ്രിയയായി ദീപിക പദുക്കോൺ
താരത്തിന് രോഗം സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉടൻ തന്നെ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കും. ലോക്ക് ഡൗണിന് മുൻപ് തന്നെ ‘ആചാര്യ’ ചിത്രീകരണം ആരംഭിച്ചിരുന്നു. നടി കാജൽ അഗർവാളാണ് നായിക. ഷൂട്ടിംഗ് പുനഃരാരംഭിക്കുമ്പോൾ കാജൽ ഇല്ലാത്ത ചിരഞ്ജീവിയുടെ രംഗങ്ങൾ ചിത്രീകരിക്കാനുള്ള തീരുമാനത്തിലായിരുന്നു. കാരണം, വിവാഹശേഷം യാത്രയിലാണ് നടി. മടങ്ങിയെത്തിയാലുടൻ നിരവധി ചിത്രങ്ങളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലുമാണ് കാജൽ അഗർവാൾ.
Story highlights- chiranjeevi tests postive for covid