ആരാധനയ്‌ക്കൊപ്പം കുറുമ്പും കുസൃതിയുമായി കുഞ്ചാക്കോ ബോബൻ- വീഡിയോ പങ്കുവെച്ച് ഗീതു മോഹൻദാസ്

November 2, 2020

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ ജന്മദിന നിറവിലാണ്. നിരവധി താരങ്ങളും സുഹൃത്തുക്കളുമെല്ലാം കുഞ്ചാക്കോ ബോബന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നടി ഗീതു മോഹൻദാസ് കുഞ്ചാക്കോ ബോബന് രസകരമായ ഒരു ആശംസയാണ് പങ്കുവയ്ക്കുന്നത്.

ഗീതുവിന്റെയും രാജീവ് രവിയുടെയും മകളായ ആരാധനയ്‌ക്കൊപ്പമുള്ള കുസൃതി വീഡിയോയാണ് കുഞ്ചാക്കോയ്ക്ക് പിറന്നാൾ ആശംസയായി പങ്കുവെച്ചത്. അതേസമയം, കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ലോകം.

View this post on Instagram

Happy birthday Superstar ♥️ @kunchacks

A post shared by Geetu Mohandas (@geetu_mohandas) on

കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴൽ എന്ന ചിത്രത്തിന്റെയും, മോഹൻകുമാർ ഫാൻസിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പിറന്നാൾ ദിനത്തിലാണ് പങ്കുവെച്ചത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബിയായാണ് കുഞ്ചാക്കോ ബോബൻ നിഴൽ എന്ന ചിത്രത്തിൽ എത്തുന്നത്.

Read More: 101 കിലോയിൽ നിന്നും 70ലേക്ക് ശരീരഭാരം കുറച്ച് സിമ്പു- ആത്മസമർപ്പണത്തിന് അഭിനന്ദനവുമായി സഹോദരി

നടി അനാർക്കലി നാസറിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് മോഹൻകുമാർ ഫാൻസിന്റെ ഫസ്റ്റ് ലുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനെ അവസാനമായി സ്‌ക്രീനിൽ കണ്ടത്. അതിൽ ഡോ. അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നയാട്ട്’, ‘പട’ എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന മറ്റ് സിനിമകൾ. പേരിടാത്ത സൗബിൻ ഷാഹിർചിത്രത്തിലും കുഞ്ചാക്കോ ബോബൻ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Story highlights- geetu mohandas sharing an adorable video of kunchacko boban