തലമുടികൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച ഇന്ത്യന്‍ പെണ്‍കുട്ടി

Longest hair on a teenager

തലമുടികൊണ്ട് പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നിലാന്‍ഷി എന്ന പെണ്‍കുട്ടി. ലോകത്തിലെ ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയാണ് നിലാന്‍ഷി. ഇന്ത്യക്കാരിയാണ് നിലാന്‍ഷി പാട്ടേല്‍ എന്നത് നമ്മുടെ രാജ്യത്തിനും അഭിമാനമാകുന്നു.

ഗുജറാത്തിലെ മൊഡാസ സ്വദേശിനിയാണ് നിലാന്‍ഷി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് ഈ മിടുക്കി സൃഷ്ടിച്ചിരിക്കുന്നത്. ആറ് ഫീറ്റും(അടിയും) ആറ് ദശാംശം ഏഴ് സെന്റീമീറ്ററുമാണ് നിലാന്‍ഷിയുടെ തലമുടിയുടെ നീളം.

Read more: യുവതാരത്തെ മുന്നില്‍ നിര്‍ത്തി രോഹിത്; ഹൃദ്യം ഈ വീഡിയോ

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നിലാന്‍ഷിയെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ദിവസവും ഒന്നര മണിക്കൂര്‍ നീളുന്ന പരിചരണമാണ് ഈ പെണ്‍കുട്ടി തന്റെ തലമുടിക്ക് നല്‍കുന്നത്. നീലാന്‍ഷിയേക്കാള്‍ നീളമുണ്ട് അവളുടെ തലമുടിക്ക്.

Story highlights: Longest hair on a teenager