‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി മുപ്പത്തിയഞ്ചിലധികം ചിത്രങ്ങളിൽ നടി വേഷമിട്ടു. ഇപ്പോൾ, ദുബായിൽ റേഡിയോ ജോക്കിയാണ് മീര നന്ദൻ.

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ മീര ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അമ്മയ്‌ക്കൊപ്പം വർഷങ്ങൾക്ക് ശേഷം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് മീര നന്ദൻ.

‘6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാൾ..ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല..’ മീര നന്ദൻ കുറിക്കുന്നു. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും നടി പങ്കുവയ്ക്കുന്നുണ്ട്.

Read More: പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

സിനിമയിൽ സജീവമല്ലെങ്കിലും ഫോട്ടോഷൂട്ടുകളുമായി മീര നന്ദൻ സജീവമാണ്.  മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച മീര എറണാകുളം സ്വദേശിനിയാണ്. 2015 മുതൽ ദുബായിലെ വിവിധ റേഡിയോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുകയാണ് മീര. ഇപ്പോൾ ഗോൾഡ് എഫ്. എമ്മിൽ റേഡിയോ ജോക്കിയാണ് റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്.

Story highlights- meera nandan celebrating her birthday with mother