‘എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി’- സിനിമയിൽ പതിനഞ്ചു വർഷം പൂർത്തിയാക്കി സൈജു കുറുപ്പ്
ഏതുവേഷവും അനായാസേന അവതരിപ്പിക്കുന്നതിൽ വിജയിച്ച നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സൈജു കുറുപ്പ് സിനിമയിൽ പതിനഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ പതിനഞ്ചു വർഷത്തിനിടയ്ക്ക് കോമഡിയും, ഗൗരവമുള്ള കഥാപാത്രങ്ങളുമെല്ലാം സൈജു കുറുപ്പ് അവതരിപ്പിച്ചു. മയൂഖം റിലീസ് ചെയ്തിട്ട് പതിനഞ്ചു വർഷം പിന്നിടുന്ന വേളയിൽ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ.
‘സിനിമാ ലോകത്ത് 15 വർഷം പൂർത്തിയാക്കിയതിൽ ഭാഗ്യവും സന്തോഷവും … 2005 നവംബർ 4 ന് പുറത്തിറങ്ങിയ മയൂഖം … എയർടെൽ, അലക്സ് ജെയിംസ് മുരിക്കൻ, ഇളങ്കോ സർ, എം.ജി. ശ്രീകുമാർ സർ, ഹരിഹരൻ സർ, കെആർജി സർ, രാമചന്ദ്ര ബാബു സർ, ജയരാജ് സാർ, ലാൽ ജോസ് സാർ, കെ. ഭാഗ്യരാജ് സാർ, വി കെ പി, അനൂപ് മേനോൻ, വിജയ് ബാബു എല്ലാവർക്കും നന്ദി… എന്റെ കരിയറിലെ ആദ്യഘട്ടങ്ങളിൽ ഇവരെല്ലാം എനിക്കൊപ്പം വ്യത്യസ്തമായ പിന്തുണയുടെ തൂണുകളായി കൂടെനിന്നു. ഞാൻ അഭിനയിച്ച എല്ലാ ചലച്ചിത്ര സംവിധായകർക്കും എഴുത്തുകാർക്കും നിർമ്മാതാക്കൾക്കും സഹനടന്മാർക്കും ക്രൂ അംഗങ്ങൾക്കും നന്ദി … എന്റെ ആരാധകർക്കും പ്രേക്ഷകർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി’- സൈജു കുറുപ്പ് കുറിക്കുന്നു.
ടി ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത മോഹൻദാസിനൊപ്പം നായകനായി എത്തിയതാണ് സൈജു കുറുപ്പ്. വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന മേപ്പടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൈജു ഇപ്പോൾ. ചിത്രത്തിൽ അഞ്ജു കുര്യൻ, മേജർ രവി എന്നിവരുമുണ്ട്. പ്രിയങ്ക നായർ, സുധി കോപ്പ എന്നിവരോടൊപ്പം വിപിൻ ദാസ് ഒരുക്കുന്ന അന്താക്ഷരിയുടെ ചിത്രീകരണവും അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
Story highlights- saiju kurup about completing 15 years in malayalam cinema