പട്ടൗഡി പാലസിൽ കൃഷിതിരക്കിലാണ് തൈമൂർ- ശ്രദ്ധനേടി ചിത്രങ്ങൾ

സെയ്ഫ് അലി ഖാനും മകൻ തൈമൂർ അലി ഖാനും ലോക്ക് ഡൗൺ കാലത്ത് പട്ടൗഡി പാലസിൽ തിരക്കിലാണ്. ചിത്രരചനയും ഓൺലൈൻ പഠനവുമായി സജീവമാണ് തൈമൂർ. ഇപ്പോഴിതാ, സെയ്ഫ് അലി ഖാനൊപ്പം കൃഷിയിടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് തൈമൂർ.

ഇരുവരും ആസ്വദിച്ച് കൃഷി തിരക്കിലാണ്. ചെളിയിൽ കളിച്ചും, വിത്തുവിതച്ചും മണ്ണിനെ അടുത്തറിയുന്ന തൈമൂറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം, കരീന കപൂർ നിലവിൽ മുംബൈയിലാണ്. സെയ്ഫ് അലിഖാൻ ഡൽഹൗസി എന്ന സിനിമയുടെ ഷൂട്ടിംഗിലേക്കും ശേഷം പ്രവേശിച്ചുകഴിഞ്ഞു.

അതേസമയം, സ്പാനിഷ് അധ്യാപികയ്‌ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തൈമൂറിനെ വീടിനുള്ളിൽ പിടിച്ചിരുത്താൻ പ്രയാസപ്പെടുന്നതായി കരീന കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ സമയത്ത് ഒട്ടേറെ കാര്യങ്ങൾ തൈമൂറിനായി താരദമ്പതികൾ കണ്ടെത്തിയിരുന്നു.

Read More: അമിതാഭ് ബച്ചനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി അജയ് ദേവ്ഗൺ

വീടിനുള്ളിൽ ഇരിക്കാൻ തീരെ ഇഷ്ടമില്ലാത്ത കുട്ടിയാണ് തൈമൂർ. അതുകൊണ്ട് തന്നെ തൈമൂറിനെ പിടിച്ചിരുത്താൻ കരീന കണ്ടെത്തിയ വഴികളും രസകരമാണ്. മുഖത്ത് ചായം പൂശി കൊടുത്തും , പുൽത്തകിടിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയുമൊക്കെയാണ് തൈമൂറിന്റെ ക്വാറന്റീൻ ദിനങ്ങൾ കരീനയും സെയ്‌ഫും നിയന്ത്രിച്ചത്. തൈമൂർ പുറത്തിറങ്ങിയാൽ ചെറുപ്പം മുതൽ ക്യാമറക്കണ്ണുകൾ തേടിവരാറുണ്ട്. ക്യാമറയുമായി പിന്നാലെ വരുന്നവർ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂറിന്റെ ധാരണയും. അതേസമയം, രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കരീനയും സെയ്‌ഫും.

Story highlights- thaimur ali khan and saif ali khan photos