അനിമേറ്റഡ് ദൃശ്യങ്ങളുടെ സഹായത്തോടെ പാഠഭാഗങ്ങൾ വിദ്യാർത്ഥികളിലേക്ക്; ജനപ്രിയതയോടെ 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ
ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായ 90+ മൈ ട്യൂഷൻ ആപ്ലിക്കേഷന്‍ വിദ്യാർത്ഥികൾക്കിടയിൽ ജനപ്രീതി വർധിക്കുന്നു. കൃത്യവും ലളിതവുമായ രീതിയിൽ പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്ന കേരളത്തിലെ നമ്പർ വൺ ലേണിംഗ് ആപ്പ് ആണ് 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ.
ഹൈ ക്വാളിറ്റിയില്‍ വിപുലമായ അനിമേറ്റഡ് ദൃശ്യങ്ങളുടെ പിന്തുണയോടെയാണ് പാഠഭാഗങ്ങൾ വിദ്യാർഥികളിലേക്ക് 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ എത്തിക്കുന്നത്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നതുകൊണ്ട് സാധാരണ ട്യൂഷൻ ഫീസിനേക്കാൾ ചിലവും കുറവാണ്.
കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന 90 പ്ലസ് മൈ ട്യൂഷന് ആപ്പിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ലഭ്യമാണ്. 90+ മൈ ട്യൂഷൻ ആപ്പിന്റെ ഡിജിറ്റൽ ക്ലാസുകൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി സിലബസിന്റെയും പാഠപുസ്തകത്തിന്റെയും ഉള്ളടക്കം അടിസ്ഥാനമാക്കി ആനിമേറ്റു ചെയ്ത ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കാൻ മാതാപിതാക്കൾക്കും ഒരു ഏരിയ ഈ ആപ്ലിക്കേഷനിൽ അടങ്ങിയിട്ടുണ്ട്.മാത്രമല്ല, വിദ്യാർത്ഥികൾക്ക് പഠനത്തിനായി അവരുടെ സൗകര്യപ്രദമായ സമയവും തിരഞ്ഞെടുക്കാമെന്ന പ്രത്യേകതയുമുണ്ട്.
വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com
Story highlights- 90+ my tuition app details