‘എത്ര എക്സ്പ്രെഷൻസ് വേണം?’- രസകരമായ ചിത്രങ്ങളുമായി അഹാന കൃഷ്ണ

December 11, 2020

സമൂഹമാധ്യമങ്ങൾ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്ന നടിയാണ് അഹാന കൃഷ്ണ. ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരുമാണ് ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞുനിന്നത്. പതിവായി ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും രസകരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അഹാന.

വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. അതിനൊപ്പം, ‘എത്ര എക്സ്പ്രെഷൻസ് വേണം?’ എന്ന രസികൻ ക്യാപ്ഷനുമുണ്ട്. അതേസമയം, അഹാന കൃഷ്ണ ഇപ്പോൾ ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. നാൻസി എന്ന ടൈറ്റിൽ റോളിലാണ് അഹാന എത്തുന്നത്. ’. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.  നവാഗതനായ ജോസഫ് മനു ജെയിംസാണ് നാൻസി റാണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്.

ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമാണ് അഹാന. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. അഹാനയും സഹോദരിമാരും ഒരുക്കുന്ന വീഡിയോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

Read More: 194 റണ്‍സിന് ഇന്ത്യ പുറത്ത്; ബുംറ ടോപ് സ്‌കോറർ

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഹാനയുടെ ആറാമത്തെ ചിത്രമാണ് നാൻസി റാണി.

Story highlights- ahaana krishna funny instagram post