ഇതാണ് ജീവന്റെ വൃക്ഷം; തടിയിൽ നിറയെ വെള്ളവുമായി ഒരു വിചിത്രമരം

December 15, 2020

പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളെയും അത്ഭുതത്തോടെയാണ് മനുഷ്യൻ നോക്കികാണുന്നത്. വിചിത്രവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകളാണ് പ്രകൃതിയിൽ ഉള്ളത്. അത്തരത്തിൽ ഏറെ കൗതുകമാകുകയാണ് ഉള്ള് നിറയെ വെള്ളവുമായി വളരുന്ന ഒരു മരം. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ആഫ്രിക്ക, ഓസ്‌ട്രേലിയ, മഡഗാസ്കർ എന്നിവടങ്ങളിലാണ് ഈ മരം കണ്ടെത്തിയിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ വളരുന്ന ഈ വിചിത്ര മരത്തിന്റെ പേര് ബോബാബ് എന്നാണ്.

അതേസമയം മരത്തിന്റെ തടിയിൽ വെള്ളം സൂക്ഷിക്കുന്നതിനാൽ ഇതിനെ ബോട്ടിൽ ട്രീ എന്നും ആളുകൾ വിളിക്കാറുണ്ട്. അതിന് പുറമെ ജീവ വൃക്ഷം, തലകീഴായ മരം എന്നൊക്കെ ഇവ അറിയപ്പെടുന്നുണ്ട്. ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിച്ചു വയ്ക്കാനുള്ള കഴിവ് ഈ മരത്തിന് ഉണ്ടെന്നാണ് പൊതുവെ പറയുന്നത്. വരണ്ട കാലാവസ്ഥയിൽ പ്രകൃതിയ്ക്ക് ആശ്വാസമാകുന്നതിനൊപ്പം നിരവധി ജീവജാലങ്ങൾക്കും ഈ മരം ജലസ്രോതസായി മാറാറുണ്ട്.

Read also:ഭാര്യയുടെ ഓർമ്മയ്‌ക്കായി ഒരുക്കിയത് ഒരു ലക്ഷം മരതകങ്ങൾ കൊണ്ടുള്ള കെട്ടിടം

ഏറെ ഔഷധ ഗുണങ്ങളുണ്ട് ഇവയുടെ പഴത്തിന്. വിറ്റാമിൻ സി, എ എന്നിവയും ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവയും ഈ മരത്തിന്റെ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ മരത്തിന്റെ ഇലകളും ഭക്ഷണയോഗ്യമായ വസ്തുക്കൾ ഉണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്. ഇത്തരം മരങ്ങൾക്ക് 3000 വർഷത്തോളം ആയുസ് ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

Read also: ശരത്ത് അപ്പാനി നായകനാകുന്ന ത്രില്ലർ ചിത്രം ‘മിയാ കുൽപ്പാ’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ

Story Highlights:baobab tree keeps water inside