കിം കിം ഡാൻസുമായി ബിജുക്കുട്ടന്റെ മകൾ- ശ്രദ്ധനേടി വീഡിയോ

December 9, 2020

ജാക്ക് ആൻഡ് ജിൽ ചിത്രത്തിൽ മഞ്ജു വാര്യർ പാടി അഭിനയിച്ച കിം കിം ഗാനത്തിന് ആരാധകർ വർധിക്കുകയാണ്. ദിനംപ്രതി ഒട്ടേറെ കുട്ടികളാണ് മഞ്ജുവിന്റെ ചുവടുകൾ അനുകരിച്ച് വീഡിയോ പങ്കുവയ്ക്കുന്നത്. താരപുത്രികളും മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന്റെ ഭാഗമായിരുന്നു. നടൻ ഷാജു ശ്രീധറിന്റെ മക്കൾക്ക് പിന്നാലെ ബിജുക്കുട്ടന്റെ മകളും കിം കിം നൃത്തവുമായി ശ്രദ്ധ നേടുകയാണ്.

ബിജുക്കുട്ടൻ തന്നെയാണ് വീഡയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കമൻ്റുകളിലൂടെ പ്രശംസയുമായി ആരാധകരെത്തിയിട്ടുമുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജിൽ എന്ന ചിത്രത്തിനായി മഞ്ജു വാര്യർ ആലപിച്ച ഈ ഗാനം വരികളുടെ പ്രത്യേകത കൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. റാം സുരേന്ദര്‍ ആണ് സംഗീതസംവിധാനം. ഈ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് ബി .കെ ഹരിനാരായണനാണ്.

Read More:പത്തുവർഷംകൊണ്ടുള്ള മാറ്റം പങ്കുവെച്ച് അജു വർഗീസ്; രസകരമായ കമന്റുകളുമായി ആരാധകർ

ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടതെങ്കിലും മഞ്ജു വാര്യർ പാട്ടിനൊപ്പം നൃത്തവുമായി എത്തിയതോടെ വൈറലായി മാറുകയായിരുന്നു. ഒട്ടേറെപ്പേരാണ് കിം കിം പാട്ടിന് ചുവടുവെച്ചിരിക്കുന്നത്. അതേസമയം, മഞ്ജു വാര്യരും സൗബിൻ ഷാഹിറും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’.  ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

Story highlights- bijukkuttan daughter kim kim challenge