മത്സരിച്ച് ചുവടുവെച്ച് ബിജുക്കുട്ടനും മകളും- ട്രെൻഡിങ്ങായി നൃത്തം

June 13, 2022

ഒട്ടേറെ കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടനാണ് ബിജുക്കുട്ടൻ. മമ്മൂട്ടി നായകനായ പോത്തൻ വാവ എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയത്. പിന്നീട് മോഹൻലാലിനൊപ്പം വേഷമിട്ട ഛോട്ടാ മുംബൈ എന്ന സിനിമ ബിജുക്കുട്ടൻ എന്ന നടനെ മലയാള സിനിമയിൽ അടയാളപ്പെടുത്തി. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളിലൂടെ സജീവമാണ് താരം. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയിലും ബിജുക്കുട്ടൻ സജീവമായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ബിജുക്കുട്ടന്റെ മകളും ശ്രദ്ധേയയാണ്. നൃത്തചുവടുകളിലൂടെയാണ് ലക്ഷ്മി പ്രേക്ഷക ശ്രദ്ധനേടിയത്. ഇപ്പോഴിതാ, അച്ഛനും മകളും ഒന്നിച്ച് ചുവടുവയ്ക്കുകയാണ്. ട്രെൻഡിങ്ങിൽ ഇടംനേടിയ ബുള്ളറ്റ് ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്.’അണ്ടിപ്പിള്ളിക്കാവിലെ മൈക്കിൾ ജാക്സൺ’ എന്ന ക്യാപ്ഷനൊപ്പമാണ് ബിജുക്കുട്ടൻ വിഡിയോ പങ്കുവെച്ചത്.

Read Also: തിരക്കേറിയ മെട്രോയിൽ ഒന്നിച്ചൊരു സെൽഫി പകർത്താൻ ശ്രമിക്കുന്ന ദമ്പതിമാർ- ഹൃദ്യമായൊരു കാഴ്ച

ബിജുക്കുട്ടൻ തന്നെയാണ് വീഡയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കമൻ്റുകളിലൂടെ പ്രശംസയുമായി ആരാധകരെത്തിയിട്ടുമുണ്ട്. മുൻപ് കിം കിം ഗാനത്തിന് മകൾ ചുവടുവെച്ച വിഡിയോയും താരം പങ്കുവെച്ചിരുന്നു. ഒട്ടേറെ താരപുത്രികളും മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന്റെ ഭാഗമായിരുന്നു. അതുപോലെ തന്നെ ബിജുക്കുട്ടനും മകൾ ലക്ഷ്മിയും മുൻപ് സാമി സാമി ഗാനത്തിനും ചുവടുവെച്ച് രംഗത്ത് എത്തിയിരുന്നു.

Story highlights- bijukkuttan and daughter dance