സൂരറൈ പോട്രിലെ അടിപൊളി ഗാനത്തിന് ചുവടുവച്ച് താരപുത്രി; വീഡിയോ

December 12, 2020

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളും അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘മണ്ണുരുണ്ട മേലെ’ എന്ന ഗാനത്തിന് കിടിലൻ നൃത്തച്ചുവടുകളുമായി എത്തുകയാണ് ചലച്ചിത്രതാരം ബിന്ദു പണിക്കരുടെ മകൾ കല്യാണി.

ടിക് ടോക്ക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതമാണ് കല്യാണി. ടിക് ടോക്കിൽ നിരവധി ആരാധകരുള്ള താരപുത്രി ‘അമ്മ ബിന്ദുവിനൊപ്പവും അച്ഛൻ സായി കുമാറിനൊപ്പവും ഇടയ്ക്കിടെ ടിക് ടോക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ അടിപൊളി നൃത്ത ചുവടുകളുമായാണ് കല്യാണി എത്തുന്നത്. സുഹൃത്തിനൊപ്പമാണ് കല്യാണി നൃത്തം ചെയ്യുന്നത്. ‘എന്റെ പാണ്ടിക്കൊപ്പം അല്പം പാണ്ടിത്തരം’ എന്ന ക്യാപ്‌ഷനോടെയാണ് കല്യാണി നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read also:‘കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ ഒന്നാം വിവാഹവാർഷികം’- രസകരമായ ചിത്രവുമായി പൂർണിമ ഇന്ദ്രജിത്ത്

അതേസമയം സൂര്യയ്‌ക്കൊപ്പം അപർണ ബാലമുരളിയും വേഷമിട്ട ചിത്രമാണ് ‘സൂരറൈ പോട്ര്. ചിത്രത്തിലെ ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്.

Story Highlights: bindu panicker daughter kalyani dance video