മുടിയും താടിയും വെട്ടിയപ്പോൾ കണ്ടെത്തിയത് പത്ത് വർഷം മുൻപ് കാണാതായ ആളെ; അവിശ്വസനീയം

December 21, 2020

കാണാതായ മകൻ വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. പലയിടങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനും കഴിഞ്ഞില്ല.. മകൻ മരിച്ചുവെന്ന് കരുതിയ കുടുംബാംഗങ്ങൾക്ക് മുന്നിലേക്ക് വർഷങ്ങൾക്ക് ശേഷം ഇയാൾ തിരികെ എത്തുന്നു… കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്..

ബ്രസീലിലെ ഗോയിനിയ എന്ന സ്ഥലത്താണ് ഈ സംഭവം. തെരുവിലൂടെ അലഞ്ഞുനടന്ന, താടിയും മുടിയും നീട്ടിയ ഒരാൾ ഒരു കടയുടെ മുന്നിലെത്തിയപ്പോൾ, അയാളോട് ഭക്ഷണം വേണോ എന്ന കടയുടമയുടെ ചോദ്യമാണ് ഒരു കുടുംബത്തിന് കാണാതായ അവരുടെ പ്രിയപ്പെട്ടവനെ തിരികെ നൽകിയത്.

നാളുകളായി തെരുവിലിലെ ആക്രി പെറുക്കി ജീവിക്കുകയാണ് ജോവോ കോയൽഹോ എന്ന വ്യക്തി. തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാൾ ആരെങ്കിലുമൊക്കെ വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. അങ്ങനെ അലഞ്ഞുനടന്ന അയാൾ ഒരുദിവസം തെരുവിലെ അലസാൻഡ്രോ ലോബോയുടെ ഫാഷൻ സ്റ്റാറിന് മുന്നിലെത്തി. ഇയാളുടെ അവസ്ഥ കണ്ട ലോബോ ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഭക്ഷണം വേണ്ട പകരം തന്റെ താടിയും മുടിയും വെട്ടിത്തരാമോ എന്ന് ജോവോ ചോദിച്ചു.

Read also:‘നീ കടന്നുപോകുന്ന അവസ്ഥ ഓർക്കാനാകുന്നില്ല’; ഷാബുവിന്റെ വിയോഗത്തിൽ നിവിനെ ആശ്വസിപ്പിച്ച് ദുൽഖർ സൽമാൻ

മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ തന്റെ കടയിലേക്ക് കൂട്ടികൊണ്ടുപോയ ലോബോ അയാളുടെ താടിയും മുടിയും വെട്ടികൊടുത്തു. നല്ല സ്റ്റൈലിഷായി താടിയും മുടിയും മുറിച്ചശേഷം അദ്ദേഹത്തിന് മൂന്ന് ജോഡി പുതിയ ഡ്രസും സമ്മാനിച്ചു. ജോവോയുടെ ഈ മേക്കോവർ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോൾ നിരവധിപ്പേർ ലോബോയെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാൽ ഈ ചിത്രങ്ങൾ കണ്ടതോടേ ഇത് തങ്ങളുടെ മകനാണെന്ന് ജോവോയുടെ ‘അമ്മ തിരിച്ചറിയുകയായിരുന്നു. ഉടൻതന്നെ ലോബോയെ ബന്ധപ്പെട്ട് ഈ ‘അമ്മ പത്ത് വർഷങ്ങൾക്ക് മുൻപ് തങ്ങൾക്ക് നഷ്ടപ്പെട്ട മകനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.

Story Highlights: Homeless man went viral after getting haircut recognised by family