ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരിയില്‍, മത്സരക്രമം പ്രഖ്യാപിച്ചു

December 11, 2020
India vs England Series will starts February

കൊവിഡ് പശ്ചാത്തലത്തില്‍ ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യന്‍ ടീമിന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം. ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനമാണ്. ടെസ്റ്റ് പരമ്പര മാത്രമാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് ബാക്കിനില്‍ക്കുന്നത്. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.

ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം. മൂന്ന് ഫോര്‍മാറ്റിലും ഇരു ടീമുകളും ഏറ്റുമുട്ടും. ഫെബ്രുവരി അഞ്ച് മുതലാണ് പോരാട്ടം ആരംഭിക്കുക.

ടെസ്റ്റ് പരമ്പരയാണ് ആദ്യം. ഫെബ്രുവരി അഞ്ച് മുതല്‍ 9 വരെ ആദ്യ ടെസ്റ്റ് മത്സരം നടക്കും. ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് രണ്ടാം ടെസ്റ്റ്. മൂന്നാമത്തെ ടെസ്റ്റ് ഫെബ്രുവരി 24 മുതല്‍ 28 വരെ നടക്കും.

അഞ്ച് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. മാര്‍ച്ച് 12,14,16,18,20 തീയതികളിലാണ് ടി20 മത്സരങ്ങള്‍ അരങ്ങേറുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ അടങ്ങിയിരിക്കുന്നത്. മാര്‍ച്ച് 23 ന് ആദ്യ ഏകദിനവും മാര്‍ച്ച് 26 ന് രണ്ടാ ഏകദിനവും മാര്‍ച്ച് 28ന് മൂന്നാം ഏകദിന മത്സരവും നടക്കും.

Story highlights: India vs England Series will starts February