കുസൃതി ചിരിയുമായി കണ്ണിറുക്കി കാളിദാസ്- ഹൃദ്യം ഈ ചിത്രം

December 30, 2020

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. അഭിനയത്തിൽ സജീവമായ കാളിദാസും, ഒട്ടേറെ മനോഹര സിനിമകൾ സമ്മാനിച്ച പാർവതിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അച്ഛൻ ജയറാമിനൊപ്പം ബാലതാരമായി എത്തിയ കാളിദാസ് ഇന്ന് വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൂടെ അമ്പരപ്പിക്കുകയാണ്. മലയാളത്തേക്കാൾ കാളിദാസിനു ഭാഗ്യം തുണച്ചത് തമിഴകമാണ്. പാവൈ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് പ്രിയതാരം. ഇപ്പോഴിതാ, മനോഹരമായ ചിരിച്ചിത്രം പങ്കുവയ്ക്കുകയാണ് കാളിദാസ്.

കണ്ണിറുക്കി കുസൃതി ചിരിയുമായിരിക്കുകയാണ് കാളിദാസ്. ചിത്രത്തിന് കമന്റ്റ് ചെയ്യുന്നവരെല്ലാം സത്താറിനെ കുറിച്ചാണ് ചോദിക്കുന്നത്. എല്ലാ കമന്റുകൾക്കും താരം മറുപടി നൽകുന്നുമുണ്ട്. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ഹ്രസ്വചിത്രത്തിലാണ് കാളിദാസ് വേഷമിട്ടത്. സത്താർ എന്ന വെല്ലുവിളി നിറഞ്ഞ വേഷത്തിലൂടെ കാളിദാസ് അമ്പരപ്പിച്ചു കളഞ്ഞു എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

read More: മറ്റു മുട്ടകളെക്കാൾ കാടമുട്ടയ്ക്ക് എന്താണ് പ്രത്യേകത? അറിയാം

അതേസമയം, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആദ്യ തമിഴ് ആന്തോളജി ചിത്രമായ പാവൈ കഥൈകൾ മികച്ച പ്രതികരണം നേടുകയാണ്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്‌നേഷ് ശിവൻ എന്നിവരാണ് പാവൈ കഥൈകളിലെ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്ക്രൂവാലയും ആഷി ദുവ സാറയും നിർമ്മിക്കുന്ന ചിത്രത്തിൽ സങ്കീർണ്ണമായ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള നാല് കഥകളാണ് പങ്കുവെച്ചത്. കൽക്കി കൊച്ച്ലിൻ, അഞ്ജലി, സായ് പല്ലവി, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, സിമ്രാൻ , കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരാണ് നാല് കഥകളിലായി വേഷമിട്ടത്.

Story highlights- kalidas jayaram photo