മരട് 357ന് ശേഷം പുതിയ ചിത്രവുമായി കണ്ണൻ താമരക്കുളം; ടൈറ്റിൽ പുറത്തുവിടാനൊരുങ്ങി ജയസൂര്യ
സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മരട് 357. വിവാദമായ മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് കണ്ണൻ താമരക്കുളം. നടൻ ജയസൂര്യയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിടുന്നത്. പുതിയ ചിത്രത്തിലും നായകൻ ജയറാമാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ് കണ്ണൻ താമരക്കുളം. ദിനേശ് പള്ളത്തിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.
Read More: കൈകളില്ലാത്ത ആരാധിക വരച്ച ചിത്രത്തിന് സ്നേഹവും നന്ദിയുമറിയിച്ച് വിജയ് ദേവരകോണ്ട- വീഡിയോ
ബൈജു സന്തോഷ്, പ്രേം കുമാർ, രഞ്ജി പണിക്കർ, ഹരീഷ് കണാരൻ, ജയൻ ചേർത്തല, രാജാമണി(സെന്തിൽ), ശ്രീജിത്ത് രവി, കൈലാഷ്, ജയകൃഷ്ണൻ പടന്നയിൽ, കൃഷ്ണ, കലാഭവൻ ഹനീഫ്, സരയു, അഞ്ജലി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ. ഫോർ മ്യുസിക്സ് ആണ് സംഗീതം. രചന കൈതപ്രം, രാജീവ് ആലുങ്കൽ. ക്യാമറ രവി ചന്ദ്രൻ, എഡിറ്റ് – വി ടി ശ്രീജിത്ത്.
Story highlights- kannan thamarakkulam new movie