ഫോൺ കെണിയിൽ കുടുങ്ങുന്ന പെൺജീവിതം പങ്കുവയ്ക്കാൻ ‘ഖെദ്ദ’- ശ്രദ്ധനേടി ചിത്രങ്ങൾ

December 6, 2020

ആശ ശരത്തിന്റെ മകൾ ഉത്തര ശരത്ത് അഭിനയലോകത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഖെദ്ദ’. ആശ ശരത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് ഉത്തര എത്തുന്നത്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫോൺ കെണിയിൽ കുടുങ്ങുന്ന കൗമാരക്കാരുടെ കഥയാണ് പങ്കുവയ്ക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘ഖെദ്ദ’യുടെ ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിലാണ് പുരോഗമിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കെഞ്ചിര എന്ന ചിത്രത്തിന് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമീബ, ചായില്യം എന്നിവയാണ് മനോജിന്റെ മറ്റു ചിത്രങ്ങൾ.ക്യാമറ പ്രതാപ് വി നായര്‍, ചമയം അശോകന്‍ ആലപ്പുഴ,എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവർ നിർവഹിക്കുന്നു. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Read More: ക്ലാസ് ലുക്കിൽ നെയ്യാറ്റിൻകര ഗോപൻ; ‘ആറാട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തം. അതേസമയം, ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുൻപായി ഗുരുവായൂരിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ കേരളത്തിലേക്ക് എത്തിയ ആശയ്ക്കും ഉത്തരയ്ക്കും മടങ്ങി പോകാൻ സാധിക്കാതെ വരികയായിരുന്നു. ഈ സമയത്താണ് സിനിമയിൽ നിന്നും ഉത്തരയെ തേടി അവസരങ്ങൾ എത്തിയത്.

Story highlights- khedda lacation photos