26 സന്തുഷ്ട വർഷങ്ങൾ- വിവാഹ വാർഷികം ആഘോഷിച്ച് കൃഷ്ണകുമാർ
മലയാളികളുടെ പ്രിയ ദമ്പതികളാണ് കൃഷ്ണകുമാറും സിന്ധുവും. പ്രണയിച്ച് വിവാഹിതരായ കൃഷ്ണകുമാറും സിന്ധുവും ഇരുപത്തിയാറാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും പരസ്പരം ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്. മക്കളായ ഇഷാനിയും, ദിയയും അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികം ആശംസിച്ച് രംഗത്തെത്തി.
സിന്ധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണകുമാർ വിവാഹ വാർഷിക ആശംസ അറിയിക്കുന്നത്. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ;
1994 Dec 12.. അന്നാണ് ഞങ്ങൾ വിവാഹിതരായത്. 26 സന്തുഷ്ടമായ വർഷങ്ങൾ. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവിൽ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്. ഈ സമയത്തു റോന്താ ബെർൺസിന്റെ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ്മയിൽ വന്നു. Gratitude is riches, Complaint is poverty. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ്… വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന സീരിയൽ ലൊക്കേഷനിലേക്ക്. ഇത് വായിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേർന്നവർക്കും പ്രാർത്ഥനയിൽ ഉൾപെടുത്തിയവർക്കും ഒരായിരം നന്ദി.
Read More: സൂരറൈ പോട്രിലെ അടിപൊളി ഗാനത്തിന് ചുവടുവച്ച് താരപുത്രി; വീഡിയോ
ഒന്നിച്ചുള്ള 26 വർഷങ്ങൾ എന്ന ക്യാപ്ഷനൊപ്പം ഒരു ചിത്രം സിന്ധുവും പങ്കുവെച്ചിട്ടുണ്ട്. ഇതിലും പൊട്ട ഫോട്ടോ കിട്ടിയില്ല എന്ന കുറിപ്പിനൊപ്പം മകൾ ദിയ രസകരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നു. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വിവാഹ ഫോട്ടോയാണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്ത മകളും അഭിനേത്രിയുമായ അഹാന ഷൂട്ടിംഗ് തിരക്കിലാണ്. നാൻസി റാണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടി.
Story highlights- krishnakumar and sindhu krishnakumar wedding anniversary