അസാധാരണ ലുക്കിൽ സാനിയ ഇയ്യപ്പൻ; ശ്രദ്ധനേടി ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ പോസ്റ്റർ

December 19, 2020

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന ചിത്രമാണ് കൃഷ്ണൻകുട്ടി പണിതുടങ്ങി. ചിത്രത്തിലെ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സാനിയ ഇയ്യപ്പൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിൽ ക്യാമറ പോലെ തോന്നിക്കുന്ന ഒരു ഉപകരണം കയ്യിലേന്തി അസാധാരണ ലുക്കിലാണ് സാനിയ ഇയ്യപ്പൻ.

ഹൊറർ ത്രില്ലറായ ഈ ചിത്രം ഇപ്പോൾ തൊടുപുഴയിൽ ചിത്രീകരണം തുടരുകയാണ്. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ നോബിൾ ജോസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് ടോമാണ്. എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്.

Read More: വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പൻ- ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’

കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. വികൃതി, പാവ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആർട്ടിസ്റ്റുമായ അജീഷ് പി തോമസാണ് മോഷൻ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത്. ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights- krishnankutty panithudangi first look poster