നൊമ്പരമായി വോട്ടെണ്ണൽ ദിനത്തിന് തലേന്ന് മരിച്ച സ്ഥാനാർത്ഥിയുടെ മികച്ച വിജയം

December 16, 2020

കേരളം ഇടതിനൊപ്പം നിൽക്കാൻ തീരുമാനിച്ചപ്പോൾ കൗതുകം നിറഞ്ഞതും സന്തോഷം പകരുന്നതുമായ ഒട്ടേറെ വിജയങ്ങൾ വാർത്തകളിൽ നിറഞ്ഞു. ജയങ്ങൾ എപ്പോഴും സന്തോഷം സമ്മാനിക്കുമെങ്കിലും മലപ്പുറത്തെ തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് സ്ഥാനാർത്ഥിയുടെ വിജയം നൊമ്പരമാകുകയാണ്. കാരണം, വോട്ടെണ്ണലിന്റെ തലേന്നാണ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവിന്റെ മരണം.

239 വോട്ടിന്റെ വിജയം ആഘോഷിക്കാൻ സഹീറ ബാനു ഇല്ലെന്നതും ഇനി എന്താണ് ചെയ്യേണ്ടതെന്നുമുള്ള ദുഃഖത്തിലാണ് അണികളും, നാട്ടുകാരും. ഇന്നലെയാണ് സഹീറ ബാനു മരിച്ചത്. മുൻ പഞ്ചായത്ത് അംഗവും നിലവിൽ സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമാണ്. ഇലക്ഷൻ പ്രചരണത്തിൽ പോലും പങ്കെടുക്കാൻ സഹീറ ബാനുവിന് സാധിച്ചില്ല.

Read More: സൂര്യ നിർമിക്കുന്ന ചിത്രത്തിലൂടെ അരുൺ വിജയ്‌യുടെ മകൻ സിനിമയിലേക്ക്

സഹോദരന്റെ മകനൊപ്പം ബാങ്കിൽ പോയി തിരികെ വരുന്നതിനിടയ്ക്ക് ഇവർ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സഹീറ ബാനുവിന് പരിക്കേറ്റിരുന്നു. വാഹനാപടത്തിൽ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

Story highlights- ldf candidate died day before counting day