സൂര്യ നിർമിക്കുന്ന ചിത്രത്തിലൂടെ അരുൺ വിജയ്‌യുടെ മകൻ സിനിമയിലേക്ക്

December 16, 2020

തമിഴ് നടൻ അരുൺ വിജയുടെ മകൻ അർനവ് വിജയ് നടൻ സൂര്യ നിർമിക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്. സൂര്യയുമായുള്ള സൗഹൃദം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ സന്തോഷമുണ്ടെന്ന കുറിപ്പുമായി അരുൺ വിജയ് തന്നെയാണ് വാർത്ത പങ്കുവെച്ചത്. ‘നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളോടും കൂടി, എന്റെ മകൻ അർനവ് വിജയ് അരങ്ങേറ്റം കുറിക്കുന്നുവെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്’ എന്നാണ് അരുൺ വിജയ് കുറിക്കുന്നത്.

മക്കളായ ദേവ്, ദിയ എന്നിവരുടെ പേരിലുള്ള 2 ഡി എന്റർടൈൻമെന്റിന്റെ ബാനറിലാണ് സൂര്യ ചിത്രം നിർമിക്കുന്നത്. മുൻപ് പസംഗ 2, 24 തുടങ്ങിയ ചിത്രങ്ങളും 2ഡി എന്റർടൈൻമെന്ട്സ് നിർമിച്ചിരുന്നു. ജ്യോതികയുടെ തിരിച്ചുവരവ് ചിത്രമായ മുപ്പത്താറു വയതിനിലെ എന്ന ചിത്രവും സൂര്യയാണ് നിർമിച്ചത്.

Read More: അച്ഛൻ ജയിലിൽ, ‘അമ്മ ഉപേക്ഷിച്ചുപോയി; തെരുവിൽ നായക്കൊപ്പം കിടന്നുറങ്ങിയ ബാലനെ ഏറ്റെടുത്ത് പൊലീസ്

കുട്ടിയും വളർത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അർനവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറും ഓൺസ്ക്രീനിലുമെത്തും. ചിത്രത്തിന്റെ ഷൂട്ട് ഔദ്യോഗികമായി ആരംഭിച്ചു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും. നിവാസ് കെ. പ്രസന്ന സംഗീതം. ഗോപിനാഥ് ഛായാഗ്രഹണം.

Story highlights- Suriya to launch actor Arun Vijay’s son in his upcoming production venture