കോസ്റ്റ്യൂം ഡിസൈനറുടെ കല്യാണത്തിന് വീഡിയോ കോളിൽ ആശംസയുമായി മമ്മൂട്ടിയും സുൽഫത്തും

December 4, 2020

പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിൽ ആശംസയുമായി മമ്മൂട്ടി. അഭിജിത്തിന്റെ വിവാഹത്തിനാണ് ഭാര്യ സുൽഫത്തിനൊപ്പം ആശംസയുമായി മമ്മൂട്ടി വീഡിയോ കോൾ ചെയ്തത്. തൃശൂർ വടക്കാഞ്ചേരിയിൽ വെച്ചു നടന്ന വിവാഹത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം പങ്കെടുക്കാൻ സാധിക്കാതെ പോയ മമ്മൂട്ടി വീഡിയോ കോളിൽ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു.

വീഡിയോ കോളിലൂടെ വരനും വധുവിനും ആശംസ അറിയിച്ച മമ്മൂട്ടിയും സുൽഫത്തും അച്ഛനമ്മമാരോട് കുശലാന്വേഷണവും നടത്തി. മമ്മൂട്ടിയും സുൽഫത്തും ചേർന്നാണ് വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയതെന്ന് അഭിജിത്ത് പറയുന്നു. ലോക്ക് ഡൗണിനു ശേഷം മമ്മൂട്ടി പുറത്തുപോകുന്നത് വിരളമാണ്. അതുകൊണ്ട് വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല.

Read More: അനിയത്തിയുടെ കല്യാണത്തിന് ഹൽദി ആഘോഷിച്ച് അനുശ്രീ; ചിത്രങ്ങൾ

ആറു വർഷമായി മമ്മൂട്ടിയുടെ പേർസണൽ സ്റ്റാഫ് അംഗങ്ങളിൽ ഒരാളാണ് അഭിജിത്ത്. ഗ്രേറ്റ് ഫാദർ മുതൽ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഡിസൈനറാണ് അഭിജിത്ത്. ബുധനാഴ്ചയായിരുന്നു അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹം.

Story highlights- mammootty calls his personal costumer on his wedding day