‘ദുല്‍ഖര്‍ പുലിയെടാ’ എന്ന് നെറ്റ്ഫ്ളിക്സ്; പിന്നാലെ രസികന്‍ കമന്റുകളും
സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് നെറ്റ്ഫ്ളിക്സിന്റെ ഒരു ട്വീറ്റ്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം രസകരമായ ഒരു അടിക്കുറിപ്പും. ദുല്‍ഖര്‍ പുലിയെടാ… എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയത്.
ട്വീറ്റ് വൈറലായതോടെ നിരവധിപ്പേരാണ് രസകരങ്ങളായ കമന്റുമായി എത്തുന്നത്. നെറ്റ് ഫ്ളിക്സിന് മലയാളം ഒക്കെ അറിയാമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നെ, മലയാളം അറിയാമെന്ന് നെറ്റ്ഫ്ളിക്സും മറുപടി നല്കി. എന്നാല്‍ നെറ്റ്ഫ്ളിക്സിന്റെ ട്വീറ്റിന് പിന്നിലെ സസ്പെന്‍സ് എന്താണെന്നുള്ള അഭ്യൂഹങ്ങളും സൈബര്‍ ഇടങ്ങളില്‍ പരക്കുന്നുണ്ട്.
Read more: രജിഷ വിജയന് കേന്ദ്രകഥാപാത്രമായെത്തുന്ന സ്പോര്‍ട്സ് ചിത്രം: ‘ഖോ ഖോ’ ഒരുങ്ങുന്നു
ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രമായെത്തുന്ന കുറുപ്പ് ഒടിടി റിലീസ് ചെയ്യുമോ എന്നും ഇതിന് മുന്നോടിയായാണോ ഇത്തരത്തിലൊരു ട്വീറ്റ് എന്നുമാണ് ചിലരുടെ ആശങ്ക. മറ്റുചിലരാകട്ടെ ദുല്‍ഖര്‍ നായകനായെത്തിയ ചാര്‍ലിയുടെ തമിഴ് പതിപ്പ് മാരായുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഈ ട്വീറ്റ് എന്നും വിലയിരുത്തുന്നു. മാധവനാണ് ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തെ മാരായില്‍ അവതരിപ്പിക്കുന്നത്. എന്തായാലും ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ട്വീറ്റ്.
.@dulQuer puli yada 😍 #MCM pic.twitter.com/YwrpcvPo64
— Netflix India (@NetflixIndia) December 21, 2020
Story highlights: Netflix India Tweet about Dulqar Salman goes viral