‘വേഗത്തിൽ സുഖം പ്രാപിക്കട്ടെ’- രജനീകാന്തിന് ആശംസയുമായി കമൽ ഹാസൻ

December 26, 2020

രക്തസമ്മർദ്ദത്തിൽ ഗുരുതരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മെഗാസ്റ്റാർ രജനീകാന്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസയുമായി കമൽ ഹാസൻ. ‘രജനീകാന്തിന്റെ വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു’ എന്ന് കമൽ ഹാസൻ ട്വിറ്ററിലാണ് കുറിച്ചത്.

എഴുപതുകാരനായ രജനീകാന്ത് ഹൈദരാബാദിൽ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു.എന്നാൽ അണിയറപ്രവർത്തകർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ആഴ്ച ആദ്യം ഷൂട്ടിംഗ് റദ്ദാക്കിയിരുന്നു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊവിഡ് പരിശോധനയിൽ നടന് നെഗറ്റീവ് ആയിരുന്നുവെങ്കിലും രക്തസമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കടുത്ത ഏറ്റക്കുറച്ചിലുകൾ കാണിക്കുകയും കൂടുതൽ വിലയിരുത്തൽ ആവശ്യവുമുള്ള സാഹചര്യത്തിലാണ് ആശുപത്രിയിൽ തുടരുന്നത്. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് രക്തസമ്മർദ്ദം കുറയുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരും. രക്തസമ്മർദ്ദവും ഏറ്റക്കുറച്ചിലുകളും കൂടാതെ മറ്റ് ലക്ഷണങ്ങളൊന്നുമില്ല എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

Story highlights- rajinikanth about kamal hasaan