വയസ് ഏഴ്, ഉയരം നാലടി, വെയ്റ്റ് ലിഫ്റ്റിങ്ങിലെ റെക്കോഡ് 80 കിലോഗ്രാം; അത്ഭുതമാണ് റോറി

December 10, 2020

കാനഡയിലെ ഒട്ടാവയിലുള്ള കവാൻ -ലിൻഡ്‌സെ ദമ്പതികളുടെ മകൾ ഏഴ് വയസുകാരി റോറി വാന് ഇപ്പോൾ നിരവധിയാണ് ആരാധകർ. വെയിറ്റ് ലിഫ്റ്റിങ്ങിലൂടെ വാർത്തകളിൽ ഇടം നേടിയ കുഞ്ഞുമിടുക്കിയെ അഭിനന്ദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളുകൾ എത്തുന്നത്. നാലടി മാത്രം ഉയരമുള്ള ഈ ഏഴു വയസുകാരി കൊച്ചു പെൺകുട്ടിയുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ റെക്കോഡ് 80 കിലോഗ്രാമാണ്.

വെയിറ്റ് ലിഫ്റ്റിങ്, ജിംനാസ്റ്റിക് എന്നിവയിൽ നിരവധി റെക്കോഡുകൾ കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കി നേരത്തെ അമേരിക്കയിൽ നടന്ന അണ്ടർ 11, 13 കാറ്റഗറി മത്സരത്തിൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ ജയിച്ച് യൂത്ത് നാഷണൽ ചാമ്പ്യനായിരുന്നു.

കൂടുതൽ സമയവയും പരിശീലനങ്ങൾക്കായി മാറ്റി വയ്ക്കുന്ന ഈ കുഞ്ഞുതാരം ആഴ്ചയിൽ ഒൻപത് മണിക്കൂർ ജിംനാസ്റ്റിക് പരിശീലനത്തിനും നാല് മണിക്കൂർ വെയിറ്റ് ലിഫ്റ്റിങ്ങിനുമായാണ് ചിലവഴിക്കുന്നത്.

Read also:കൊവിഡ് നെഗറ്റീവായശേഷം പോസിറ്റീവാകാൻ ലൊക്കേഷനിലേക്ക്; മോഹൻലാലിനൊപ്പം ‘ആറാട്ടി’ന്റെ ഭാഗമായ സന്തോഷം പങ്കുവെച്ച് സന്തോഷ് കീഴാറ്റൂർ

കൂടുതൽ ശക്തയാകാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. മുൻപ് വന്നതിനെക്കുറിച്ചോ ഇനി വരാനിരിക്കുന്നതിനെക്കുറിച്ചോ ഞാൻ ചിന്തിക്കാറില്ല എന്നാണ് കുഞ്ഞു റോറി പറയുന്നത്.

Story Highlights:seven year old girl deadlift 80 kg