യാത്രകളിൽ കൂട്ടായുള്ള കുംഭകോണം കാപ്പി- രുചിവിശേഷം പങ്കുവെച്ച് ശോഭന

December 16, 2020

അഭിമുഖങ്ങളോട് പോലും അകലം പാലിച്ചിരുന്ന ശോഭന ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ആരാധകർക്കായി കുംഭകോണം കാപ്പി പരിചയപ്പെടുത്തുകയാണ് നടി. കാപ്പികപ്പും പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് കുംഭകോണം കാപ്പിയെക്കുറിച്ചുള്ള ശോഭനയുടെ കുറിപ്പ്.

‘സുപ്രഭാതം..യാത്രകളിൽ കൂട്ടായുള്ള കുംഭകോണം കാപ്പി..ചിക്കിരിയും ചൂടും ചേർത്ത്..ഹാപ്പി മിഡ് വീക്ക്’ എന്നാണ് ശോഭന കുറിക്കുന്നത്. നൃത്ത സംബന്ധമായി നിരവധി യാത്രകൾ നടത്താറുള്ള ശോഭന, ഇടവേളയ്ക്ക് ശേഷം സിനിമയിലും സജീവമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലൊക്കേഷനിലേക്കുള്ള യാത്രയാണോ എന്ന് ആരാധകർ ചിത്രത്തിന് കമന്റ്റ് ചെയ്തിട്ടുണ്ട്.

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ ശോഭന ഇപ്പോൾ പൂർണമായും നൃത്തത്തിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. അതേസമയം,  നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read More: ഹാപ്പി ബർത്ത്ഡേ കണ്ണമ്മാ; കാളിദാസിന് പിറന്നാൾ ആശംസകളുമായി പാർവ്വതി

തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ മരുമകളായ ശോഭന അവരുടെ പാത പിന്തുടർന്ന് നൃത്തത്തിലേക്കും അഭിനയത്തിലേക്കുമാണ് എത്തിയത്. ചിത്ര വിശ്വേശ്വരൻ, പത്മ സുബ്രഹ്മണ്യം എന്നിവരുടെ കീഴിൽ പരിശീലനം നേടിയ ശോഭന ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.

Story highlights- shobhana about kumbhakonam coffee