വായുവിൽ നിശ്ചലമായി നിൽക്കുന്ന പൊട്ടിയ മുട്ടയും, നൂഡിൽസും; കൗതുകമായ ചിത്രത്തിന് പിന്നിൽ

December 30, 2020

വായുവിൽ നിശ്ചലമായി നിൽക്കുന്ന ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ലോകത്ത് കൗതുകമാകുന്നത്. ഇത് മാജിക്കാണെന്നും ഈ ചിത്രങ്ങൾ വ്യാജമാണെന്നുമൊക്കെ പറഞ്ഞ നിരവധിപ്പേർ എത്തിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രം വ്യാജനല്ല. ഇത് ഒറിജിനലാണ്. ഇതിന് പിന്നിൽ മാജിക്കുമല്ല. ഇതിന്റെ യഥാർത്ഥ കാരണം തണുപ്പാണ്.

മൈനസ് നാൽപ്പത്തിയഞ്ച് ഡിഗ്രി സെൽഷ്യസ് തണുപ്പ് അനുഭവപ്പെടുന്ന ഇടങ്ങളിൽ ഇതൊക്കെ സ്ഥിരം കാഴ്ചയാണ്. സൈബീരിയൻ സ്വദേശിയായ ഒലെഗ് എന്ന വ്യക്തിയാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. സ്പൂണിൽ കോരിയെടുത്ത നിലയിൽ നൂഡിൽസും, പൊട്ടിയ മുട്ടയുമാണ് ഈ ചിത്രത്തിൽ വായുവിൽ നിശ്ചലമായി നിൽക്കുന്നത്.

Read also: അതിശയിപ്പിക്കുന്ന മേക്കോവറില്‍ സെന്തില്‍ കൃഷ്ണ; ശ്രദ്ധനേടി ‘ഉടുമ്പ്’ ഫസ്റ്റ്‌ലുക്ക്

സ്വന്തം നാട്ടിലെ കാലാവസ്ഥ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഒലെഗ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീടിന് പുറത്തുവെച്ച് ഭക്ഷണം കഴിക്കാനോ, മുട്ട പൊട്ടിക്കാനോ ശ്രമിച്ചാൽ ഇതാണ് അവസ്ഥ എന്ന് പറഞ്ഞാണ് ഒലെഗ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം സോഷ്യൽ ഇടങ്ങളിൽ ഇതിനോടകം കൗതുകമായിക്കഴിഞ്ഞു ഈ ചിത്രം.

ഈ ചിത്രത്തെ ശരിവെച്ചുകൊണ്ടുള്ള കമന്റുകൾക്കൊപ്പം തന്നെ ഇതിനെ എതിർത്തും നിരവധിപ്പേർ കമന്റ് ചെയ്യുന്നുണ്ട്.

Story Highlights: siberian shares picture of egg and noodles