‘ഡാഡിയെ കാണാനായി എനിക്ക് ഇനിയും കാത്തിരിക്കാൻ കഴിയില്ല’- അനിൽ കപൂറിന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി സോനം കപൂർ

December 24, 2020

വിവാഹശേഷം നടി സോനം കപൂർ ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ലണ്ടനിലാണ്. കൊവിഡ് പ്രതിസന്ധി നീളുന്നതുകൊണ്ട് നാട്ടിലേക്കുള്ള വരവും മുടങ്ങിയ സങ്കടം സോനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, അച്ഛൻ അനിൽ കപൂറിന് ഹൃദ്യമായൊരു പിറന്നാൾ ആശംസ പങ്കുവയ്ക്കുകയാണ് താരം. അനിൽ കപൂറിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോനം കുറിപ്പ് പങ്കുവയ്ക്കുന്നത്. അച്ഛനെ കാണാതിരിക്കാൻ ഇനിയും പറ്റില്ലെന്നാണ് നടി പറയുന്നത്.

‘ജന്മദിനാശംസകൾ ഡാഡി.. നിങ്ങൾ ഏറ്റവും നല്ല, ദയയുള്ള, ലിബറലായ മനുഷ്യനാണ്. സ്വന്തം മൂല്യങ്ങൾ ഞങ്ങളിലേക്ക് പകർന്നതിൽ ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്. എനിക്ക് ഡാഡിയെ വളരെയധികം മിസ് ചെയ്യുന്നു.. മാത്രമല്ല പുതുവർഷത്തിൽ ഡാഡിയെ കാണാനായി എനിക്ക് ഇനിയും കാത്തിരിക്കാനും കഴിയുന്നില്ല’- സോനം കുറിക്കുന്നു.

ചണ്ഡീഗഢിൽ ജഗ് ജഗ് ജിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അനിൽ കപൂർ. ഷൂട്ടിംഗ് സെറ്റിൽ വരുൺ ധവാൻ, കിയാര അദ്വാനി, ഭാര്യ സുനിത കപൂർ എന്നിവർക്കൊപ്പം അനിൽ കപൂർ പിറന്നാൾ ആഘോഷിച്ചു.

Read More: നഷ്ടപ്പെട്ടെന്ന് കരുതിയ ചിത്രം തിരിച്ചുകിട്ടിയ സന്തോഷത്തിൽ സോനം കപൂർ

അതേസമയം, സോനം കപൂർ ഏറ്റവും അവസാനം വേഷമിട്ടത് ദുൽഖർ സൽമാനൊപ്പം സോയ ഫാക്ടറിലാണ്. അനുജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ദ സോയാ ഫാക്ടർ  നോവലിനെ ആധാരമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. സോയ ഫാക്ടറിന് മുൻപ് പാഡ് മാനിലും നടി വേഷമിട്ടിരുന്നു. അതോടൊപ്പം, സിനിമാലോകത്ത് സോനം കപൂർ പതിമൂന്നു വർഷം പൂർത്തിയാക്കി.

Story highlights- sonam kapoor about anil kapoor