കൊവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് ഇ-റിക്ഷകൾ സമ്മാനിച്ച് സോനു സൂദ്; വീണ്ടും സഹായഹസ്തവുമായി താരം
കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സമയത്ത് ഒട്ടേറെ ആളുകൾക്ക് നടൻ സോനു സൂദ് ആശ്രയമായിരുന്നു. വിവിധ നാടുകളിൽ കുടുങ്ങി പോയവരെ തിരികെയെത്തിക്കാനും, ജോലി നഷ്ടമായവർക്ക് ഉപജീവന മാർഗം ഒരുക്കാനും സോനു സൂദ് മുൻകൈയ്യെടുത്തിരുന്നു. ഇപ്പോഴിതാ, ജോലി കൊവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് ഇ-റിക്ഷ സമ്മാനിക്കുകയാണ് സോനു സൂദ്.
സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ആളുകളിൽ നിന്ന് തനിക്ക് ലഭിച്ച സ്നേഹം, അവർക്കായി വീണ്ടും തുടരാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് സോനു സൂദ് പറയുന്നു. ‘നാളെത്തേക്കുള്ള വലിയ കുതിപ്പിനായി ഇന്ന് ഒരു ചെറിയ ചുവടുവയ്പ്പ്. ചെറുകിട ബിസിനസ്സുകൾക്ക് സഹായമാകാൻ സൗജന്യ ഇ-റിക്ഷകൾ നൽകുന്നതിലൂടെ, ആളുകളെ സ്വയം പ്രാപ്തരാക്കുന്നതിനുള്ള ഒരു ചെറിയ ശ്രമം’; ഇ-റിക്ഷയെകുറിച്ച് സോനു സൂദ് പറയുന്നതിങ്ങനെ.
‘ഭക്ഷണ സാധനങ്ങൾ ആളുകൾക്ക് വിതരണം ചെയ്യുന്നതിലും പ്രധാനം തൊഴിലവസരങ്ങൾ നല്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സംരംഭം അവരെ സ്വയംപര്യാപ്തവുമാക്കി വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’- സോനു സൂദിന്റെ വാക്കുകൾ.
Read More: പിറന്നാൾ ആഘോഷങ്ങൾ അവസാനിച്ചു- ചിത്രീകരണ തിരക്കിലേക്ക് ചേക്കേറാൻ രജിനികാന്ത്
കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് 50,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രവാസി റോജർ ആപ്പ് ഈ വർഷം ആദ്യം മിസ്റ്റർ സൂദ് പുറത്തിറക്കിയിരുന്നു. അതേസമയം, എട്ട് കെട്ടിടങ്ങൾ പണയം വച്ചെടുത്ത തുക കൊണ്ടാണ് സോനു സൂദ് പാവങ്ങളെ സഹായിച്ചതെന്നറിപ്പോർട്ടുകളുണ്ടായിരുന്നു. ജുഹുവിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ലാറ്റുകളുമാണ് താരം ബാങ്കിൽ പണയംവച്ചത്. ഇവ പണയം വച്ച് 10 കോടി രൂപയാണ് നടൻ ഈ പദ്ധതിക്കായി കണ്ടെത്തിയത്.
Story highlights- Sonu Sood To Gift E-Rickshaws To Those Who Lost Jobs During Pandemic