സിനിമയിൽ പത്തുവർഷം പൂർത്തിയാക്കിയ വിജയ് സേതുപതിക്ക് സർപ്രൈസ് സമ്മാനവുമായി വിഘ്‌നേഷ് ശിവൻ

December 24, 2020

ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് നടൻ വിജയ് സേതുപതി അഭിനയ ലോകത്ത് ചുവടുറപ്പിച്ചത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച വിജയ് സേതുപതി ഇപ്പോൾ മുൻനിര നായകന്മാരിൽ ഒരാളാണ്. എല്ലാ ഭാഷകളിലും ഒരുപോലെ സ്വീകാര്യനായ വിജയ് സേതുപതി അഭിനയ ജീവിതത്തിന്റെ പത്താം വർഷത്തിലാണ്.

അതേസമയം, ആരാധകർ നടന്റെ 10 വർഷങ്ങൾ ആഘോഷമാക്കുമ്പോൾ സംവിധായകൻ വിഘ്‌നേഷ് ശിവൻ വിജയ് സേതുപതിക്ക് ഒരു സവിശേഷ സമ്മാനം നൽകുകയാണ്. വിജയ് സേതുപതിയുടെ ജനപ്രിയ ഡയലോഗുകൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ സംവിധായകൻ പങ്കുവെച്ചുകൊണ്ടാണ് വിഘ്നേഷ് ശിവൻ നടന് ആശംസ അറിയിച്ചത്.

Read More: വട്ടക്കണ്ണടയും നരച്ച താടിയും കൈയില്‍ കൊക്ക- കോളയും; ഹിറ്റായ സാന്താക്ലോസ് രൂപത്തിന്റെ കഥ

2015 ൽ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിനായി വിഘ്‌നേഷ് ശിവനും വിജയ് സേതുപതിയും ആദ്യമായി കൈകോർത്തിരുന്നു. ഇപ്പോഴിതാ, കാത്തുവാക്കുള്ളെ രണ്ടു കാതൽ എന്ന ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ചിത്രമെത്തുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വിജയ് സേതുപതിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു വിഘ്‌നേഷ് ശിവൻ. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

Story highlights- Vignesh Shivan’s wonderful gift to Vijay Sethupathi for completing 10 years in cinemas