പ്രണായര്‍ദ്രമായി അഹാന പാടി ‘കണ്‍മണി അന്‍പൊട് കാതലന്‍’…. വീഡിയോ

January 19, 2021
Ahaana Singing Kanmani Anbodu Kadhalan Song

കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ…. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച മനോഹരഗാനങ്ങളിലൊന്ന്. വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ് പലര്‍ക്കും ഈ പാട്ട്. പ്രണയത്തിന്റെ ആര്‍ദ്രത അത്രമേല്‍ ഭംഗിയായി പ്രതിഫലിയ്ക്കുന്നുണ്ട് ഈ ഗാനത്തില്‍.

1991-ല്‍ പ്രേക്ഷകരിലേയ്‌ക്കെത്തിയ ഗുണ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഇളയരാജ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. കമല്‍ഹാസനും എസ് ജാനകിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ ആലപിച്ച കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ…. പാട്ടിന്റെ ഭംഗി തെല്ലും ചോരാതെയാണ് താരം ആലപിച്ചിരിക്കുന്നതും. സമൂഹമാധ്യമങ്ങളില്‍ സജീവമായ അഹാന പാട്ട് വീഡിയോകളും നൃത്തവീഡിയോകളുമൊക്കെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്.

Read more: ഞാന്‍ പല്ല് തേച്ചിട്ടില്ല മോളേ, ബ്രഷ് കിട്ടീട്ടില്ല്യാ…- മരുമകളെ ചിരിച്ചുകൊണ്ട് നോവിച്ച മഹത്തായ ഭാരതീയ അടുക്കളയിലെ അച്ഛന്‍

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടി.

നാന്‍സി റാണിയാണ് അഹാനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു പുതിയ ചിത്രം. നായികാപ്രാധാന്യമുള്ള ചിത്രമാണ് നാന്‍സി റാണി. ജോസഫ് മനു ജെയിംസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസന്‍, വിശാഖ് നായര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Ahaana Singing Kanmani Anbodu Kadhalan Song