നവവധുവിനെ പോലെ അനുശ്രീ- സുന്ദരം ഈ ചിത്രം

ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സജീവമായ താരങ്ങളിൽ ഒരാളാണ് അനുശ്രീ. മലയാളികളുടെ മനസ് കവർന്ന കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായ നടി പുത്തൻ മേക്കോവറുകളിലാണ് ലോക്ക് ഡൗൺ കാലത്ത് സജീവമായത്. ഇപ്പോഴിതാ, നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം.
നാടാണ് വേഷങ്ങളിലാണ് അനുശ്രീ സിനിമയിൽ സാന്നിധ്യമറിയിച്ചതെങ്കിലും ലോക്ക് ഡൗൺ സമയത്ത് മോഡേൺ വേഷങ്ങളിലാണ് നടി ഫോട്ടോഷൂട്ടുകൾ നടത്തിയത്. സുഹൃത്തുക്കളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുമായ സജിത്ത്&സുജിത്ത് ആണ് അനുശ്രീയുടെ മേക്കോവറുകൾക്ക് പിന്നിൽ.
താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു.
Read More: ചിരിയാണ് ഹൈലൈറ്റ്; ചിത്രം പങ്കുവെച്ച് നവ്യ നായര്‍
ഡയമണ്ട് നെക്‌ളേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു. ‘പ്രതിപൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.
Story highlights- anusree new bridal photoshoot
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!