പൂരക്കാഴ്ചയുടെ ലാസ്യഭംഗി പകർന്ന് ആശ ശരത്ത്- വീഡിയോ
മലയാളികളുടെ പ്രിയ താരമാണ് ആശ ശരത്ത്. നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ ആശ, ഇപ്പോൾ മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിലെ ഗീത പ്രഭാകർ എന്ന ഐ ജി വേഷമാണ് ആശയെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാക്കിയത്. ഇപ്പോഴിതാ, ദൃശ്യം 2 റിലീസിന് തയ്യാറെടുക്കുമ്പോൾ ടോപ് സിംഗർ സീസൺ 2 വേദിയിൽ എത്തിയിരിക്കുകയാണ് താരം.
പാട്ടിലെ കുരുന്നു ഗായകർക്ക് ഊർജ്ജം പകർന്നെത്തിയ ആശ മനോഹരമായ നൃത്ത നിമിഷങ്ങളും പ്രേക്ഷകർക്കായി സമ്മാനിക്കുന്നുണ്ട്. ടോപ് സിംഗർ വേദിയിൽ തൃശൂർ നഗരത്തിന്റെ ഭംഗി നൃത്തത്തിലൂടെ അവതരിപ്പിക്കുകയാണ് ആശ. നടിയുടെ ഒട്ടേറെ നൃത്ത പരിപാടികൾ പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായൊരു ആവിഷ്കാരമായിരുന്നു ആശ പാട്ടുവേദിയിൽ അവതരിപ്പിച്ചത്.
ടോപ് സിംഗറിന്റെ നൂറാം എപ്പിസോഡിൽ ആശ ശരത്ത് അവതരിപ്പിച്ച മറ്റൊരു ക്ലാസ്സിക്കൽ നൃത്തവും ശ്രദ്ധനേടിയിരുന്നു. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ആശ ശരത്ത് ആഗ്രഹിക്കുന്നത്. അഭിനയ ജീവിതത്തിന്റെ തുടക്കം മിനിസ്ക്രീനിലായിരുന്നുവെങ്കിലും ഇപ്പോൾ മലയാള സിനിമയുടെ പ്രധാന മുഖങ്ങളിലൊന്നാണ് ആശ ശരത്ത്. സിനിമയിൽ സജീവമാണെങ്കിലും വിദേശത്ത് നൃത്ത സ്കൂളും നടത്തുന്നുണ്ട് താരം. ഇടവേളകളിൽ നാട്ടിലേക്ക് എത്തിയാണ് സിനിമയിൽ അഭിനയിക്കുന്നത്.
Read More: ‘ലൂസിഫർ’ തെലുങ്ക് റീമേക്കിന് ഹൈദരാബാദിൽ തുടക്കമായി
പെരുമ്പാവൂർ സ്വദേശിനിയായ ആശ മികച്ച നർത്തകിയായി ചെറുപ്പത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസിദ്ധ നർത്തകി കലാമണ്ഡലം സുമതിയാണ് ആശയുടെ അമ്മ. അമ്മയുടെ ശിക്ഷണത്തിലാണ് നടി നൃത്തലോകത്തേക്ക് എത്തിയത്. ആശ ദുബായിൽ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ദുബായിൽ തന്നെ നാല് ശാഖകൾ ഉണ്ട്.
Story highlights- asha sarath dance video