‘അച്ഛനില്ലാതെ അടുത്ത വർഷത്തിലേക്ക്’- ഇർഫാൻ ഖാന്റെ ഓർമകളിൽ മകൻ
പുതിയ പ്രതീക്ഷകളും അവസരങ്ങളുമായി ബോളിവുഡ് 2021ലേക്ക് കടന്നിരിക്കുകയാണ്. നല്ലൊരു തുടക്കത്തിനയി പലരും കാത്തിരിക്കുമ്പോൾ ചിലർ നഷ്ടങ്ങളുടെ ഓർമ്മകളിലാണ്. നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാൻ പിതാവിന്റെ വേർപാടിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഇർഫാൻ ഖാനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബാബിൽ നൊമ്പരക്കുറിപ്പ് പങ്കുവെച്ചത്.
‘ഇപ്പോഴും അച്ഛന്റെ കനിവോടുകൂടി അച്ഛനില്ലാതെ അടുത്ത വർഷത്തിലേക്ക്..പുതുവത്സരാശംസകൾ..’
ബാബിൽ കുറിക്കുന്നു. അതേസമയം, ഇർഫാൻറെ ഭാര്യ സുതപയും അന്തരിച്ച നടനുവേണ്ടി വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചു. ‘നിങ്ങൾ കൂടെ ഉണ്ടായിരുന്ന 2020 ഏറ്റവും മോശം വർഷമായി കരുതുന്നത് വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വർഷം ഈ ദിവസം എന്റെ തൊട്ടടുത്തായി, നിങ്ങൾ പൂന്തോട്ടപരിപാലനവും, പക്ഷികൾക്ക് കൂടും നിർമ്മിച്ച് ഒപ്പമുണ്ടായിരുന്ന 2020നോട് എങ്ങനെ വിട പറയാൻ കഴിയും!! ഇർഫാൻ 2021 നെ എങ്ങനെ സ്വാഗതം ചെയ്യുമെന്ന് എനിക്കറിയില്ല!!’.
Read More: അമ്പിളിയ്ക്ക് ശേഷം ജോൺ പോളിന്റെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു; നായകനായി പൃഥ്വിരാജ്
അഭിനയ വൈഭവത്തിന്റെ മറുവാക്കായ ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാട് സിനിമ ലോകത്ത് അമ്പരപ്പായിരുന്നു സൃഷ്ടിച്ചത്. 2018 മാർച്ചിലാണ് തനിക്ക് കാൻസർ ആണെന്ന് ഇർഫാൻ ഖാൻ വെളിപ്പെടുത്തുന്നത്. ഗുരുതരമായ ന്യൂറോ എന്ഡ്രോകൈന് കാൻസർ ആയിരുന്നു അദ്ദേഹത്തിന്. അൻപത്തിമൂന്നാം വയസിലാണ് ഇർഫാൻ മരണമടഞ്ഞത്.
Story highlights- baabil khan about irfan khan