lakshya

‘ഭ്രമ’ത്തിന് തുടക്കമായി- പിയാനോ പഠിക്കാൻ ഒരുങ്ങി പൃഥ്വിരാജ്

January 27, 2021

പൃഥ്വിരാജ് സുകുമാരനും മംമ്തയും നായികാനായകന്മാരായി വേഷമിടുന്ന ‘ഭ്രമ’ത്തിന് തുടക്കമായി. രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. ബോളിവുഡിലെ ഹിറ്റ് ചിത്രമായ അന്ധാധുനി’ന്‍റെ റീമേക്കാണ് ഭ്രമം എന്നാണ് സൂചന. എ പി ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അതേസമയം, ചിത്രത്തിനായി പൃഥ്വിരാജ് പിയാനോ പഠിച്ചുതുടങ്ങി. അന്ധാധുനി’ൽ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച കഥാപത്രം ഒരു പിയാനിസ്റ്റ് ആണ്. ശ്രീറാം രാഘവായിരുന്നു ബോളിവുഡിൽ ചിത്രം സംവിധാനം ചെയ്തത്. രാധിക ആപ്‌തെ, തബു എന്നിവരായിരുന്നു ചിത്രത്തിൽ വേഷമിട്ടത്. ബ്ലാക്ക് കോമഡി ത്രില്ലർ അന്ധാധുൻ.

അന്ധകൻ എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് റീമേക്ക് എത്തിയിരുന്നു. പ്രശാന്തും സിമ്രനുമായിരുന്നു ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമന്ന, നിധിൻ എന്നിവരെ താരങ്ങളാക്കി തെലുങ്ക് റീമേക്കും അണിയറയിൽ പുരോഗമിക്കുകയാണ്.

Read More: ‘ഗ്യാങ്സ് ഓഫ് 18’ലൂടെ മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്

ചിത്രം മലയാളത്തിൽ എത്തുമ്പോൾ, ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നുണ്ട്. ഫോർട്ട് കൊച്ചിയിലാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിരവഹിച്ചിട്ടുള്ള വ്യക്തിയാണ് രവി കെ ചന്ദ്രൻ. തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ്, ഏഴാം അറിവ്, ഗജനി, ആയുധ എഴുത്ത്, ബോയ്സ്, ബ്ലാക്ക്, സാവരിയ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയതും അദ്ദേഹമാണ്. ജീവയെ നായകനാക്കി തമിഴില്‍ ‘യാന്‍’ എന്ന ചിത്രവും രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Story highlights- bhramam shooting started