ഇലോണ്‍ മസ്‌ക് ഇനി ലോക കോടീശ്വരന്‍

January 8, 2021
Elon Musk Becomes World's Richest Person

ലോക കോടീശ്വരന്‍ എന്ന നേട്ടം ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. ഇലക്ട്രിക്ക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ സ്ഥാപകനാണ് ഇലോണ്‍ മസ്‌ക്. ആമസോണിന്റെ ഉടമ ജെഫ് ബെസോസ് ആണ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ബ്ലൂബര്‍ഗ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ഞൂറ് പേരുടെ പട്ടികയിലാണ് ഇലോണ്‍ മസ്‌ക് ഒന്നാമതെത്തിയത്. 188.5 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വര്‍ധിച്ചതും ഇലോണ്‍ മസ്‌കിന് തുണയായി.

വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനിയറുമായ ഇലോണ്‍ മസ്‌കിന്റെ ജനനം സൗത്ത് ആഫ്രിക്കയിലായിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹം കാനഡ- അമേരിക്കക്കാരനാണ്. ചെറുപ്പം മുതല്‍ക്കേ കമ്പ്യൂട്ടറിനോട് താല്‍പര്യം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌ക് തന്റെ പന്ത്രണ്ടാം വയസ്സില്‍ ബ്ലാസ്ടര്‍ എന്ന കമ്പ്യൂട്ടര്‍ ഗെയിം വികസിപ്പിച്ച് വിറ്റു.

Read more: കാഴ്ചയില്‍ നിറപ്പകിട്ടാര്‍ന്ന കല്ലുപോലെ; ആഴക്കടലിലെ വിഷമത്സ്യമാണ് സ്‌റ്റോണ്‍ ഫിഷ്

ക്വീന്‍സ് സര്‍വകലാശാലയിലായിരുന്നു ഉപരിപഠനം. പെനിസില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രവും ബിസിനസ്സും പഠിച്ചു. ടെസ്ല മോട്ടേഴ്‌സിന് പുറമെ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച സ്‌പേസ് എക്‌സ് എന്ന കമ്പനിയുടേയും സ്ഥാപകനാണ് ഇലോണ്‍ മസ്‌ക്. റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയാണ് സ്‌പേസ് എക്‌സ്. 2012 മെയ് 22 ന് ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് വിക്ഷേപിച്ചുകൊണ്ടാണ് സ്‌പേസ് എക്‌സ് ചരിത്രത്തിലിടം നേടിയത്.

Story highlights: Elon Musk Becomes World’s Richest Person