ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞിന് തുടക്കം; നിർമാണം ഫാസിൽ

January 29, 2021
malayankunj

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻ കുഞ്ഞ്. സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് നാരായണന്റേതാണ് തിരക്കഥ. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.

ചിത്രത്തിനായി സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also:പോരാട്ടവീര്യം ചോരാത്ത 97 കാരി: അന്ന് ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ടു, ഇന്ന് കൊവിഡിനെയും അതിജീവിച്ചു

അതേസമയം ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജോജി. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. ലീഷ് പോത്തൻ സംവിധാനം നിർവഹിക്കുന്ന ‘ജോജി’ ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കർ ആണ്. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ജോജി’. മാലിക്, പാച്ചുവും അത്ഭുതവിളക്കും തുടങ്ങി നിരവധി ചിത്രങ്ങളും ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Story Highlights:fahad fasils malayankunju shoot begins