അതിശയിപ്പിച്ച് വീണ്ടും ജയസൂര്യ; ‘വെള്ളം’ ട്രെയ്‌ലർ

January 15, 2021
Vellam movie Release

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വെള്ളം’. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ചിത്രത്തിന്റെ പോസ്റ്ററും ഗാനങ്ങളും അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജയസൂര്യ തന്നെയാണ് ട്രെയ്‌ലറിലെ മുഖ്യ ആകർഷണവും.

ജനുവരി 22 മുതലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ മദ്യപാനിയായ വ്യക്തിയായാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് മദ്യകുപ്പിയുമായി നടന്നു വരുന്ന കഥാപാത്രമാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനവും ഷാപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയതാണ്.

Read also: കാഴ്ചക്കാര്‍ ഫോട്ടോ പകര്‍ത്തി, പരാതിയുമായി പാപ്പാന്റെ അരികില്‍: വൈറലായി ഒരു ‘ആനപ്പരിഭവം’: വീഡിയോ

മുപ്പതോളം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രമാണ് വെള്ളം. ജയസൂര്യയ്ക്ക് പുറമെ സംയുക്താ മേനോന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, മിഥുന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.അതേസമയം ക്യാപ്റ്റന് ശേഷം ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Story highlights: Jayasurya Prajesh Sen Vellam movie trailer