ചേട്ടൻ സുഖപ്പെട്ട് വരുന്നു: സംഗീത് ശിവന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സന്തോഷ് ശിവൻ

December 28, 2020

കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സഹോദരൻ സന്തോഷ് ശിവൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംഗീത് ശിവനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായും അദ്ദേഹം സുഖപ്പെട്ട് വരുന്നുണ്ടെന്നും സന്തോഷ് ശിവൻ അറിയിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സന്തോഷ് ശിവൻ അറിയിച്ചത്.

നാല് ദിവസങ്ങൾ മുമ്പാണ് അസുഖബാധയെത്തുടർന്ന് സംഗീത് ശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.

Read also:ടൊവിനോ തോമസും കനി കുസൃതിയും മുഖ്യകഥാപാത്രങ്ങൾ; സനൽകുമാർ ശശിധരൻ ചിത്രം ഒരുങ്ങുന്നു

അതേസമയം മലയാളത്തിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങൾ സംഗീത് ശിവൻ സംവിധാനം ചെയ്തിട്ടുണ്ട്. 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്‌തുകൊണ്ടാണ് മലയാള സിനിമ സംവിധാന മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. യോദ്ധ, ഗാന്ധർവം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

Story Highlights:sangeeth sivan is off ventilator says santosh sivan