ബുർജ് ഖലീഫയുടെ വാളിൽ തെളിഞ്ഞ ആദ്യ മലയാളിയായി ജുമാന, ഷാരൂഖ് ഖാന് ശേഷമുള്ള ഇന്ത്യക്കാരിയും
ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു മലയാളി എങ്കിലും ഉണ്ടാകും എന്നാണ് പൊതുവെ പറയാറുള്ളത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പോലും മലയാളിയുടെ സാന്നിധ്യം എത്തിയിരിക്കുകയാണ്. ബുർജ് ഖലീഫയുടെ വാളിലാണ് മലയാളിയായ ജുമാന ഖാന്റെ ചിത്രം തെളിഞ്ഞിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളിയുടെ രൂപം ബുർജ് ഖലീഫയുടെ വാളിൽ തെളിയുന്നത്.
ഇന്ത്യയിൽ നിന്നും അവസാനമായി ബുർജ് ഖലീഫയുടെ വാളിൽ തെളിഞ്ഞത് ബോളിവുഡ് ചലച്ചിത്രതാരം ഷാരൂഖ് ഖാന്റെ ചിത്രമാണ്. അതേസമയം ടിക്ക് ടോക്ക് വീഡിയോയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ജുമാന ഖാൻ. മോഡൽ കൂടിയായ ജുമാന, സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന മ്യൂസിക് ആൽബമായ പെഹ്ല പ്യാറിലെ നായികകൂടിയാണ്.
Read also:സപ്തതി നിറവിൽ മലയാള സിനിമയുടെ ഹാസ്യരാജാവ്
ജനുവരിയിൽ റിലീസിനൊരുങ്ങുന്ന മ്യൂസിക് ആൽബമാണ് പെഹ്ല പ്യാർ. പെഹ്ല പ്യാറിനായി ഗാനം ആലപിച്ചിരിക്കുന്നത് നിഖിൽ ഡിസൂസയാണ്. വെർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ആൽബം നിർമിച്ചിരിക്കുന്നത്.
Read also:തണുത്തുറഞ്ഞ തടാകത്തിൽ അകപ്പെട്ട മാൻകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്; ഹൃദ്യം ഈ വീഡിയോ
Story Highlights:jumana khans image on burj khalifa