‘കർണൻ’ ഏപ്രിലിൽ തിയേറ്ററുകളിലേക്ക്; അനൗൺസ്‌മെന്റ് ടീസർ പങ്കുവെച്ച് സംവിധായകൻ

January 31, 2021

നടൻ ധനുഷ് നായകനായി എത്തുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കർണൻ. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും. സംവിധായകൻ മാരി സെൽ‌വരാജ് അനൗൺസ്‌മെന്റ് ടീസറിലൂടെയാണ് റീലിസ് പങ്കുവെച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ പൂർത്തിയായിരുന്നു. മലയാളി പ്രേക്ഷകർക്കും വളരെയേറെ പ്രതീക്ഷയുള്ള ചിത്രമാണ് കർണൻ. കാരണം, ചിത്രത്തിൽ ഒന്നിലധികം മലയാളി സാന്നിധ്യമുണ്ട്. നായികയായി എത്തുന്നത് രജീഷ വിജയനാണ്. നടൻ ലാലും പ്രധാന വേഷത്തിൽ എത്തുന്നു.

നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കർണനിലൂടെയാണ്. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.

Read More: അമിതവണ്ണമുള്ള വ്യക്തികളില്ല, കുട്ടികളെക്കാൾ അധികം വളർത്തുമൃഗങ്ങൾ- ജപ്പാനിലെ വിചിത്രവും രസകരവുമായ സാംസ്‌കാരിക വൈവിധ്യം

വെട്രിമാരന്റെ വടാ ചെന്നൈയിലേത് പോലെ ശക്തമായ നാടൻ കഥാപാത്രമാണ് കർണനിലും ധനുഷിന്റേത് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മാരി സെൽ‌വരാജിന്റെ ചിത്രത്തിൽ ധനുഷ് വേഷമിടുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. ചിത്രത്തിൽ സംഗീത സംവിധായകനായി സന്തോഷ് നാരായണനും ഭാഗമാകുന്നുണ്ട്.

Story highlights- karanan movie release announced