വിജയ് സേതുപതിയുടെ നായികയായി കത്രീന കൈഫ്

January 11, 2021

തെന്നിന്ത്യൻ താരം വിജയ് സേതുപതിയുടെ നായികയായി കത്രീന എത്തുന്നു. ശ്രീറാം രാഘവന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘അന്ധാദുൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശ്രീറാം രാഘവൻ. വരുൺ ധവാനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം എക്കിസ് ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. എന്നാൽ, കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ ചിത്രീകരണം നീളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രം സംവിധായകൻ ഒരുക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച ‘സൂര്യവംശി’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് കത്രീന കൈഫ്. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരോടൊപ്പമുള്ള ഹൊറർ-കോമഡി ‘ഫോൺ ഭൂത്ത്’ എന്ന ചിത്രവും കത്രീന നായികയായി ഒരുങ്ങുന്നുണ്ട്. ഇതിന് ശേഷം വിജയ് സേതുപതി ചിത്രത്തിൽ കത്രീന കൈഫ് വേഷമിടുമെന്നാണ് സൂചന.

Read More: തരംഗം സൃഷ്ടിച്ച് റോക്കി ഭായ്- റെക്കോർഡുകൾ ഭേദിച്ച് കെ ജി എഫ്; ചാപ്റ്റർ 2 ടീസർ

അതേസമയം, സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ‘മാനഗര’ത്തിന്റെ ഹിന്ദി റീമേക്കിലൂടെ വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുനിഷ്കാന്ത് എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

Story highlights- Katrina Kaif signs Sriram Raghavan’s next opposite Vijay Sethupathi